27.6 C
Kottayam
Thursday, June 4, 2026

'വോട്ട് നേടാൻ റേപ്പിസ്റ്റുകൾക്ക് പരോൾ നൽകുന്ന ഇന്ത്യ'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Must read

ചെന്നൈ: ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രാമായണത്തിന്റെ ദൃശ്യാവിഷ്കാരം. രൺബീർ കപൂർ, സായ് പല്ലവി, യാഷ്, സണ്ണി ഡിയോൾ, രവി ദുബെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

റിലീസിനു മുന്നോടിയായി എത്തിയ ദൃശ്യങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, വലിയ തോതിൽ ചർച്ച ചെയ്യപ്പെടുമ്പോഴും ഒരുകൂട്ടം ആളുകൾ രൺബീറിനെ ലക്ഷ്യംവെച്ചുകൊണ്ട് വിദ്വേഷ പ്രചാരണത്തിന് നേതൃത്വം കൊടുക്കുകയാണ്.

- Advertisement -

- Advertisement -

രാമനായി രൺബീർ വേഷമിടുന്നതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ബീഫ് കഴിക്കുന്നതിനെക്കുറിച്ച് 15 വർഷങ്ങൾക്ക് മുമ്പ് രൺബീർ നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചാണ് ആക്ഷേപങ്ങൾ. ബീഫ് കഴിക്കുന്ന ഒരാൾ എങ്ങിനെയാണ് രാമനായി വേഷമിടുക എന്നാണ് ചിലർ സാമൂഹ്യമാധ്യമങ്ങളിൽ ചോദിക്കുന്നത്.

- Advertisement -

വിഷയം ചർച്ചയായതോടെ വിവാദത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. ‘ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം. ഭക്ത ഇന്ത്യയിൽ വോട്ട് നേടുന്നതിനായി അയാൾക്ക് പരോൾ ലഭിച്ചുകൊണ്ടേയിരിക്കാം. എന്നാൽ, ഒരാൾ എന്ത് കഴിക്കുന്നു എന്നത് വലിയ പ്രശ്നമാണ്.’ ചിന്മയി ‘എക്സി’ൽ കുറിച്ചു.

രണ്ട് ഭാ​ഗങ്ങളായിട്ടായിരിക്കും ചിത്രം ഒരുങ്ങുക. പ്രശസ്ത ഹോളിവുഡ് സം​ഗീതജ്ഞൻ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നമിത് മൽഹോത്ര നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് യഷ് ആണ്. എട്ടുതവണ ഓസ്കർ നേടിയ DNEG-യാണ് രാമായണത്തിന്റെ വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാ​ഗം അടുത്തവർഷം ദീപാവലിക്ക് റിലീസ് ചെയ്യും. 2027 ദീപാവലിക്കു ശേഷമായിരിക്കും രണ്ടാം ഭാ​ഗം തിയേറ്ററുകളിലെത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week