InternationalNews

‘അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും’ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈന

ബിയജിംഗ്: അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ അമേരിക്ക അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ചൈന. ചൈനീസ് യുഎസ് നേതാക്കൾ തമ്മിലുള്ള ഫോൺ കോളിന് മുമ്പാണ് ഈ മുന്നറിയിപ്പുമായി ചൈന രംഗത്ത് എത്തിയത് എന്ന് ശ്രദ്ധേയമാണ്. 

“സ്പീക്കർ പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. അമേരിക്ക ഇതുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ചൈനീസ് പ്രതികരണം രൂക്ഷമായിരിക്കും. ഇതിന്‍റെ എല്ലാ അനന്തരഫലങ്ങളും യുഎസ് സഹിക്കേണ്ടിവരും” , ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

പെലോസിക്ക് ഓഗസ്റ്റിൽ തായ്‌വാൻ സന്ദർശിക്കുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബീജിംഗ് അമേരിക്കയ്‌ക്കെതിരെ ശക്തമായി തിരിച്ചടിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള ഫോൺ കോളിൽ ഇത് ചര്‍ച്ച വിഷയമാകുംഎ എന്നാണ് വിവരം. ചൈനീസ് യുഎസ് നേതാക്കളുടെ ഫോണ്‍ സംഭാഷണം ഈ ആഴ്ച ഉണ്ടാകും എന്നാണ് യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

തായ്‌വാൻ, മനുഷ്യാവകാശം, സാങ്കേതികവിദ്യാ മേഖലയിലെ മത്സരം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ എല്ലാം ചൈനീസ് യുഎസ് ബന്ധം മോശമായിരിക്കുന്ന അവസ്ഥയിലാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്നത് ശ്രദ്ധേയമാണ്. 

ചൈനീസ് ഭീഷണിയില്‍ വഴങ്ങാതെ പെലോസിയുടെ സന്ദര്‍ശനം ഉറപ്പാണ് എന്നാണ് യുഎസ് വൃത്തങ്ങള്‍ പറയുന്നത്. 1997 ന് ശേഷം ഒരു സിറ്റിംഗ് യുഎസ് ഹൗസ് സ്പീക്കർ തായ്‌വാനിലേക്കുള്ള ആദ്യ സന്ദർശനമാണിത്.

മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ  പെലോസിയുടെ സന്ദർശനം, മുതിർന്ന സ്ഥിരീകരിക്കാത്തതില്‍ പ്രസിഡന്റ് ജോ ബൈഡനും സര്‍ക്കാറിനും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചൈനയ്ക്ക് തങ്ങളുടെ വിലക്കുകള്‍ മറികടന്ന് പ്രതികരിക്കാന്‍ ഇത് അവസരം നല്‍കുമോ എന്ന ആശങ്ക യുഎസിനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തായ്വാന്‍റെ സ്വാതന്ത്ര്യത്തിനായി അവരെ പിന്തുണയ്ക്കാന്‍ യുഎസ് കോണ്‍ഗ്രസ്  തയ്യാറാകേണ്ടത് പ്രധാനമാണെന്ന് പെലോസി കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ചൈനയുടെ മുന്നറിയിപ്പുകൾ പെലോസിക്ക് സന്ദര്‍ശനവുമായി മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂതിപ്പിക്കുന്നകത്. 

ചൈനയുടെ കടുത്ത വിമര്‍ശകയാണ് നാൻസി പെലോസി. 1991 ല്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍  1988 ലെ ചൈനീസ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ രക്തസാക്ഷിയായവര്‍ക്ക്  ടിയാനൻമെൻ സ്‌ക്വയറിൽ വച്ച് ആദരവ് അര്‍പ്പിച്ച് ബാനര്‍ ഉയര്‍ത്തിയ ചരിത്രമുണ്ട് അവര്‍ക്ക്. അന്ന് ചൈന രൂക്ഷമായാണ് പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button