26.7 C
Kottayam
Tuesday, November 5, 2024
test1
test1

മണിക്കൂറിൽ 600 കി. മീ,കരയിലോടുന്ന ഏറ്റവുംവേഗമേറിയ വാഹനം; മാഗ്‌ലേവ്‌ തീവണ്ടി ചൈന പുറത്തിറക്കി

Must read

ബെയ്ജിങ്:കരയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമായ മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്ററാണിതിന്റെ വേഗം. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിർമാണം തീരനഗരമായ ക്വിങ്ദാവോയിലാണ് പൂർത്തിയാക്കിയത്.

തീവണ്ടിയും പാളവും തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ, വൈദ്യുത-കാന്തിക ശക്തി ഉപയോഗിച്ചാണ് പ്രവർത്തനം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ചൈന ഈ രീതി ചുരുക്കം തീവണ്ടികളിൽ ചെയ്തുവരുന്നുണ്ട്. ഷാങ്ഹായ് എയർപോർട്ടിൽനിന്നും നഗരത്തിലേക്ക് ഇത്തരത്തിലുള്ള ചെറിയൊരു മാഗ്ലേവ് പാത നിലവിലുണ്ട്.

വിമാനത്തിൽ മൂന്നുമണിക്കൂറെടുക്കുന്ന യാത്രയ്ക്ക് അതിവേഗ റെയിലിൽ 5.5 മണിക്കൂറാണെടുക്കുന്നത്. ഉയർന്ന ചെലവും നിലവിലെ ട്രാക്ക് രീതികളും ദ്രുതഗതിയിലുള്ള വികസനത്തിന് തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും ജപ്പാൻമുതൽ ജർമനി വരെയുള്ള രാജ്യങ്ങളും മാഗ്ലേവ് ശൃംഖലകൾ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന അവകാശവാദവുമായി ജപ്പാൻ മെയ് മാസത്തിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ആൽഫ-എക്സ് പതിപ്പാണ് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ഓടി പരീക്ഷണം വിജയകരമാക്കിയത്. ചൈനീസ് ട്രെയിനിന്‍റെ വേഗത 390 KMPH ആയിരുന്നു. മൂന്നു വർഷം മുമ്പ് തുടങ്ങിയ പ്രോജക്ടാണ് ജപ്പാൻ വിജയകരമായി പൂർത്തീകരിച്ചത്. പരീക്ഷണയോട്ടത്തിൽ 360 കിലോമീറ്റർ വേഗത കൈവരിച്ച ആൽഫ എക്സിന് 400 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. എന്നാൽ 600 കി.മീ. വേഗവുമായി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മാഗ്ലേവ് ട്രെയിനിലൂടെ ചൈന.

മാഗ് ലെവ് ട്രെയിൻ

വൈദ്യുതകാന്തികത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ട്രെയിൻ ആണ് മാഗ് ലെവ്‌ ട്രെയിൻ. വളരെ ശക്തി കൂടിയ വൈദ്യുത കാന്തങ്ങളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. മാഗ്നറ്റിക് ലെവിറ്റേഷൻ എന്നതിൻറെ ചുരുക്കരൂപമാണ് മാഗ് ലെവ്.കാന്തത്തിൻറെ ഒരേ മണ്ഡലങ്ങൾ വികർഷിക്കപെടുന്നു എന്ന വസ്തുതയാണ് ഇതിൻറെ പ്രവർത്തനത്തിന് അടിസ്ഥാനം.

മാഗ് ലെവ് ട്രെയിനിന് എൻജിനില്ല.ഒരു വലിയ വൈദ്യുത ഊർജ്ജ കേന്ദ്രം,ലോഹ കമ്പികൾ പാകിയ ട്രാക്ക്‌,ട്രെയിനിൻറെ അടിയിൽ പിടിപ്പിച്ചിരിക്കുന്ന വലിയ കാന്തങ്ങൾ-ഇവയാണ് പ്രധാന ഭാഗങ്ങൾ. പാളത്തിലെ ലോഹ കമ്പികളിൽ സൃഷ്ടിക്കപ്പെടുന്ന കാന്തിക മണ്ഡലമാണ് ട്രെയിനിനെ ചലിപ്പിക്കുന്നത്.അങ്ങനെ മാഗ്നറ്റിക് ഫീൽഡിൻറെ പുഷ്-പുൾ എന്ന് ട്രെയിനിൻറെ സഞ്ചാരത്തെ വിളിക്കാം.

മാഗ് ലെവ് ട്രെയിനിൻറെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും കൂടിയ വേഗത മണിക്കൂറിൽ 581 കിലോമീറ്റർ ആണ്. 2003 ൽ ജപ്പാനിൽ വച്ചാണ്,[1]ഫ്രാൻസിൻറെ ടി.ജി.വി (ട്രെയിൻ എ ഗ്രാന്റെ വിറ്റേസ) ട്രയിനിനിനെക്കളും മണിക്കൂറിൽ 6 കിലോമീറ്റർ അധികവേഗതയിലോടി റെക്കോർഡ്‌ സ്ഥാപിച്ചത്.ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മാഗ് ലെവ് സർവീസ്,1984ൽ ബ്രിട്ടനിലെ ബർമിംഗ്ഹാം അന്തർദേശീയ വിമാനത്താവളത്തെയും ബർമിംഗ്ഹാം റെയിൽവേ സ്റ്റേഷനേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്‌ തുടങ്ങിയ 600 മീറ്റർ ദൈർഘ്യമുള്ള സർവ്വീസ്‌ ആയിരുന്നു.

ഉയർന്ന നിർമ്മാണച്ചെലവാണ് മാഗ്‌ലെവ് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രധാന തടസ്സം. മാഗ്‌ലെവ് ട്രെയിനുകളെ പിന്തുണക്കുന്നവരുടെ വാദം പരമ്പരാഗത ട്രെയിനുകൾ അതിവേഗത്തിൽ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണം മൂലം വരുന്ന തേയ്മാനവും മറ്റു അറ്റകുറ്റപ്പണികളും മാഗ്‌ലെവ് ട്രെയിനുകളുടെ ഉപയോഗക്ഷമത കൈവരിക്കുന്നതിൽ നിന്ന് പരമ്പരാഗത ട്രെയിനുകളെ തടയുന്നു എന്നതാണ്.

ലോകത്തു രണ്ട് മാഗ്‌ലെവ് സർവീസുകൾ മാത്രമേ ഇപ്പോൾ പൊതുഉപയോഗത്തിലുള്ളൂ. 2004 ഏപ്രിലിൽ ഷാങ്ങ്ഹായിൽ തുടങ്ങിയ മാഗ്‌ലെവ് സർവീസും, മാർച്ച് 2005ൽ ജപ്പാനിൽ തുടങ്ങിയ ലിനിമോ എന്ന പേരുള്ള മാഗ്‌ലെവ് സർവീസും ആണ് അവ.ചൈനയിലെ ബീജിങ്ങിലും ദക്ഷിണകൊറിയയിലെ സോളിലെ ഇഞ്ചിയൺ വിമാനത്താവളത്തിലും ഇപ്പോൾ മാഗ്‌ലെവ് സർവീസ് തുടങ്ങാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

MDMA: സ്യൂട്ട് റൂമിൽ ഷാരൂഖും ഡോണയും, പരിശോധനയില്‍ കിട്ടിയത് എംഡിഎംഎയും കഞ്ചാവും; അറസ്റ്റ്‌

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.  പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25)...

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍...

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം

കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.