29.4 C
Kottayam
Friday, June 5, 2026

കപ്പല്‍ അപകടത്തില്‍ ജീവനക്കാരെ രക്ഷിച്ച ഇന്ത്യന്‍ നാവികസേനക്ക് നന്ദി പറഞ്ഞ് ചൈന

Must read

ന്യൂഡല്‍ഹി: കേരള തീരത്ത് ആഴക്കടലില്‍ ചൈനീസ് കാര്‍ഗോ കപ്പലിന് തീപിടിച്ചപ്പോള്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനക്ക് നന്ദി അറിയിച്ച് ചൈന. ചൈനീസ് എംബസി വക്താവ് യു ജിംഗാണ് ഇന്ത്യന്‍ രക്ഷാ സംഘത്തിന് നന്ദി പറഞ്ഞ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് എംബസി പ്രതീക്ഷ പ്രകടിപ്പിച്ചു.

കേരളത്തിലെ അഴീക്കല്‍ തീരത്ത് നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചൈനീസ് കണ്ടെയ്‌നര്‍ കപ്പലായ എംവി വാന്‍ ഹായ് 503ന് തീപിടിച്ചത്. കപ്പലിലെ 22 ജീവനക്കാരില്‍ 18 പേരെ ഇന്ത്യന്‍ നാവികസേനയും മുംബൈ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇതില്‍ സാരമായി പരിക്കേറ്റ ആറുപേരെ മംഗളൂരു എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനക്കാരായ ലു എന്‍ലി, സു ഫാബിനോ, മ്യാന്‍മാര്‍ സ്വദേശികളായ ഗുവോ ലെനിനോ, തൈന്‍ താ ഹട്ടായി, കൈസാ ഹോട്ടു എന്നിവരാണ് ആസ്പത്രിയിലുള്ളത്. 12 പേരെ മംഗളൂരുവിലെ എജെ ഗ്രാന്‍ഡ് ഹോട്ടലിലേക്ക് മാറ്റി.

- Advertisement -

തിങ്കളാഴ്ച രാത്രി 11.30-ഓടെ മംഗളൂരു പുതുതുറമുഖത്തെ ഏഴാംനമ്പര്‍ ബര്‍ത്തില്‍ ഐഎന്‍എസ് സൂറത് എന്ന കപ്പലിലാണ് ഇവരെ എത്തിച്ചത്. നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരുമായി കപ്പലെത്തുന്നുവെന്ന വിവരം ലഭിച്ച ഉടനെ അവരെ ആശുപത്രിയിലെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തീരസംരക്ഷണസേനയും മംഗളൂരു പുതുതുറമുഖ അധികൃതരും ഒരുക്കിയിരുന്നു.

- Advertisement -

അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സുകളും തയ്യാറാക്കിവെച്ചു. ചൈനയില്‍നിന്നുള്ള എട്ടുപേര്‍, മ്യാന്‍മാര്‍, തായ് വാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള നാലുപേര്‍ വീതം, ഇന്‍ഡൊനീഷ്യക്കാരായ രണ്ടുപേര്‍ എന്നിവരെയാണ് മംഗളൂരുവിലേക്ക് എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week