InternationalNews

കൊവിഡിൽ തകര്‍ന്ന്‌ ചൈന: ആശുപത്രികൾ നിറഞ്ഞു,ജർമ്മനിയിൽ നിന്നും വാക്സീൻ ഇറക്കുമതി ചെയ്യാൻ നീക്കം

ബെയ്‍ജിംഗ്: ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന.രോഗികൾ വർദ്ധിച്ചതോടെ രാജ്യത്തെ പല പ്രവിശ്യകളിലും മരുന്നുക്ഷാമവും രൂക്ഷമായി.ആശുപത്രികളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്.

കുതിച്ചുയരുന്ന കൊവിഡ് കേസുകൾ ചൈനയ്ക്കും ലോകത്തിനും വീണ്ടും തിരിച്ചടിയാവുകയാണ്.ചൈനയിലെ സാഹചര്യം അതീവ ഗുരുതരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.കേസുകൾ വർദ്ധിക്കുന്നതിൽ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ആശങ്ക രേഖപ്പെടുത്തി.രോഗത്തിന്‍റെ വ്യാപനം,രോഗികളുടെ എണ്ണം,അടിയന്തര ചികിത്സാ ആവശ്യങ്ങൾ എന്നിവയുടെ വിശദ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു.

രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പല പ്രവിശ്യകളിലും കൊവിഡ് വാക്സീൻ കിട്ടാതെയായി.ഇതോടെ ജർമ്മനിയിൽ നിന്ന് ചൈന വാക്സീൻ വാങ്ങിത്തുടങ്ങി.ചൈനീസ് വാക്സീനുകളുടെ ഫലപ്രാപ്തിയിൽ നേരത്തെ ആരോഗ്യവിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. പല ആശുപത്രികളിലും പുതുതായി എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ ആവാത്ത അവസ്ഥയാണ്.

തീവ്രപരിചരണം വേണ്ടവർക്ക് പോലും ആശുപത്രി സൗകര്യം ലഭിക്കുന്നില്ല.എന്നാൽ കൃത്യമായ മരണ വിവരങ്ങൾ പുറത്തുവിടാൻ ചൈന സർക്കാർ തയ്യാറായിട്ടില്ല.വരുന്ന ആഴ്ചകളിൽ ചൈനയിൽ രോഗവ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button