കൊറോണ: ചൈനയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ കേരളത്തിലെത്തി
കൊച്ചി : കൊറോണ വൈറസ് പടർന്ന് പിടിച്ചതിനേത്തുടർന് തുടർന്ന് ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകൾ വിദ്യാർത്ഥികൾക്കായി വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ ഇവരെ എ റണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.കുമിങ് ഡാലിയൻ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്
ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയെങ്കിലും ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈൻ കമ്പനി നിലപാടെടുത്തതോടെ യാത്ര മുടങ്ങി. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്ന സര്‍വകലാശാലയിലേക്ക് പോകാനും വിദ്യാര്‍ത്ഥികള്‍ക്ക് പറ്റാതായി സംഭവം വാർത്തയായതോടെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടുകയും . ഇവരെ ബാങ്കോക്ക് വഴി കേരളത്തിലെത്തിക്കുകയുമായിരുന്നു.
കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. അതികഠിനമായ നിയന്ത്രണങ്ങള്‍ ഇനിമുതൽ ഉണ്ടാകില്ല, എന്നാല്‍ ശ്രദ്ധ തുടരുമെന്നും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുടെ സാമ്പിള്‍ ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.