‘ഞങ്ങളുടെ ശക്തിക്ക് മുന്നില്‍ ഇന്ത്യ ഒന്നുമല്ല’ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന
ബെയ്ജിംഗ്: ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. ഇരുരാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായാല്‍ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്നാണ് പരാമര്‍ശം. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലാണ് ഇക്കാര്യം പറയുന്നത്.
സൈനിക ശേഷി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചൈനയുടെ ശക്തി ഇന്ത്യയെക്കാള്‍ മുന്നിലാണ്. ഇക്കാര്യം ഇന്ത്യന്‍ പക്ഷത്തെ ഓര്‍മിപ്പിക്കണമെന്നാണ് ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ പറയുന്നത്. അതിര്‍ത്തി സംഘര്‍ഷം കുറയ്ക്കാന്‍ ഇരുകൂട്ടരും ശ്രമിക്കണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു.
ഷാംഗ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്.