ഞെട്ടിക്കുന്ന കാഴ്ച്ച; മൂർഖൻ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി കുട്ടികൾ,സംഭവം കണ്ണൂരിൽ

കണ്ണൂർ: മൂർഖൻ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കി കൊച്ചുകുട്ടികൾ. കണ്ണൂർ ഇരിട്ടി കുന്നോത്തോന്ന് ആണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയത്, ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സ്‌കൂൾ അവധിയായിരുന്നു. കുട്ടികൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. എന്നാൽ കുട്ടികൾക്ക് അത് പാമ്പാണെന്ന് മനസിലായിരുന്നില്ലെന്നാണ് പറയുന്നത്. ഇഴഞ്ഞുപോകുന്നതുകണ്ടപ്പോൾ കൈകൊണ്ടെടുത്ത് പ്ലാസ്റ്റിക് കുപ്പിയിൽ അടച്ചുവയ്ക്കുകയായിരുന്നു.


കുട്ടികളെ പാമ്പ് കടിച്ചിട്ടില്ല. സംഭവ സമയത്ത് കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. പാമ്പിന്റെ ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുത്തു. ചിത്രം കണ്ട അമ്മ പേടിച്ചുപോയി. കുട്ടികൾക്ക് കടിയേറ്റോ എന്നും ആശങ്കയുണ്ടായിരുന്നു. തുടന്ന് സ്‌നേക്ക് റെസ്‌ക്യുവർ ഫൈസലിനെ വിവരം അറിയിച്ചു. അദ്ദേഹമെത്തി പാമ്പിനെ കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News