വീട്ടിലെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്നര വയസ്സുകാരിയെ കാണാതായെന്ന് സംശയം; ഓടിയെത്തി പോലീസും നാട്ടുകാരും മാധ്യമങ്ങളും; കിടപ്പുമുറിയിലെ തുണിക്കുള്ളില്‍ കുട്ടി സുഖനിദ്ര : വയനാട്ടിൽ നടന്നത്

വയനാട്: വയനാട് കല്‍പ്പറ്റയില്‍ കാണാതായ മൂന്നര വയസ്സുകാരിയെ ഒന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിന് ഒടുവില്‍ കണ്ടെത്തി. കല്‍പ്പറ്റ സ്വദേശികളുടെ മകളെയാണ് കാണാതായത്. വീട്ടിലെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പൊലീസ് പരിശോധിച്ചു. ചാനലുകളുടെ ലൈവ് ആശങ്കകള്‍ക്കിടയില്‍ ആ ആശ്വാസവാര്‍ത്തയെത്തി.

ഇതിനിടെ വീടിനുള്ളില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗേറ്റ് തുറന്ന് കുട്ടി പോകാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലില്‍ അയല്‍ക്കാരി നടത്തിയ ഇടപെടല്‍ നിര്‍ണ്ണായകമായി. തന്നെ തിരയുന്ന കാര്യങ്ങള്‍ ഒന്നുമറിയാതെ വീടിനുള്ളില്‍ കൂട്ടിയിട്ടിരുന്ന തുണിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു മൂന്നര വയസുകാരി ഈ സമയമത്രയും. കുട്ടിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News