മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് പതിനാറുകാരിയുടെ വിവാഹം നടന്നത്. ബന്ധു കൂടിയായ വണ്ടൂര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. നിലവില്‍ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണ്.
വളരെ രഹസ്യമായിട്ടായിരുന്നു ഒരുവര്‍ഷം മുമ്പ് ഇവര്‍ വിവാഹം നടത്തിയത്. തുടര്‍ന്ന് ഗര്‍ഭിണി ആയതോടെ ചികിത്സ ആവശ്യത്തിനായി ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്ത് അറിയുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പോലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News