26.2 C
Kottayam
Friday, June 5, 2026

മരുമകള്‍ അറസ്റ്റിലായത് കണ്ടത് ടി.വിയിലൂടെ; ക്രൈംബ്രാഞ്ചില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുക്കുന്ന ജോലിയെന്ന് നീതു

Must read

തിരുവല്ല: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നീതു അറസ്റ്റിലായ വിവരം കുടുംബം അറിഞ്ഞത് ടി.വിയിലൂടെ. നീതുവിന്റെ പുതിയമുഖം കണ്ട് അമ്പരന്നിരിക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ രണ്ടാം വാര്‍ഡില്‍ പന്തിരുപറ നിര്‍മ്മാല്യം വീട്ടില്‍ രാജേന്ദ്രന്‍ നായരുടെയും അനിതയുടെയും മകളാണ് നീതു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ് നീതുവിന്റേത്.

കുട്ടിയെ തട്ടിയെടുത്ത സംഭവങ്ങള്‍ ടെലിവിഷനില്‍ കാണിച്ചപ്പോള്‍ പ്രതി ആരെന്ന് അറിയാനായി വാര്‍ത്ത ശ്രദ്ധിച്ച ഭര്‍തൃകുടുംബം കണ്ടത്, അറസ്റ്റിലായ മരുമകളെയാണ്. നീതുവിന്റെ അമ്മയും ടി.വിയിലൂടെയാണ് സംഭവമറിഞ്ഞത്. നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണില്‍ വിളിച്ച് സംഭവം അറിയിച്ചത്. ഇതറിഞ്ഞ് കുറ്റൂരിലെ വീട്ടിലുള്ള പിതാവിനെ വിളിച്ചു സുധി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. സുധി നാട്ടിലേക്ക് വരാന്‍ ശ്രമിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

തിരുവല്ല കുറ്റൂര്‍ പള്ളാടത്തില്‍ സുധിഭവനില്‍ സുധിയുമായി 11 വര്‍ഷം മുമ്പായിരുന്നു വിവാഹം. ഇരുന്നൂറിലധികം പവന്റെ ആഭരണങ്ങള്‍ വിവാഹസമയത്ത് വീട്ടുകാര്‍ നല്‍കിയിരുന്നു. ഖത്തറില്‍ ഓയില്‍ റിഗിലെ ഉദ്യോഗസ്ഥനാണ് സുധി. അഞ്ചുവര്‍ഷം മുമ്പാണ് നീതു ഇവന്റ് മാനേജ്മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഭര്‍ത്താവിന് കപ്പലിലാണ് ജോലിയെന്നായിരുന്നു നീതു അടുത്ത ഫ്ളാറ്റിലുള്ളവരോട് പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ചില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്‌ളാസെടുക്കുന്ന വിഭാഗത്തിലാണ് തന്റെ ജോലിയെന്നായിരുന്നു നീതുവും അവകാശപ്പെട്ടിരുന്നത്. തുടര്‍ച്ചയായി ഇവിടെ രാത്രി പാട്ടും ഡാന്‍സും ബഹളവുമൊക്കെയായപ്പോള്‍ മറ്റ് ഫ്ളാറ്റിലുള്ളവര്‍ പരാതിപ്പെട്ടു. ഇതോടെ, നീതു ഈ ഫ്ലാറ്റ് ഒഴിഞ്ഞു.

ശേഷം 2020 ല്‍ കളമശ്ശേരിയില്‍ ഒരു വീടെടുത്തു. ഭര്‍ത്താവ് വിദേശത്ത് ആണെന്ന് സമീപവാസികളോട് പറഞ്ഞു. സഹോദരനാണെന്ന് പറഞ്ഞ് കാമുകനായ ഇബ്രാഹിമിനെ ഇവിടെ താമസിപ്പിച്ചു. ലഹരി ഉപയോ?ഗിച്ച ശേഷം ക്രൂരമായി നീതു രാജിനെ മര്‍ദ്ദിക്കുന്ന ആളായിരുന്നു കാമുകന്‍ ഇബ്രാഹിം ബാദുഷ. ഈ മര്‍ദ്ദനവും ക്രൂരതയുമെല്ലാം ഇഷ്ടപ്പെട്ട് തന്നെയാണ് നീതു കാമുകനൊപ്പം താമസിക്കാന്‍ തീരുമാനിച്ചത്. ഡിസംബറില്‍ സുധി അവധിക്ക് നാട്ടിലെത്തിയിരുന്നു. ഈസമയം നീതുവും മകനും കുറ്റൂരിലെ ഭര്‍ത്തൃവീട്ടിലെത്തിയിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞതെന്ന് സുധിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. സുധി രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week