കോഴിക്കോട്: അന്നശ്ശേരിയിൽ മൂന്നര വയസ്സുകാരി തോട്ടിൽ വീണുമരിച്ചു. കൊളങ്ങരത്തുതാഴം നിഖിലിന്റെ മകൾ നക്ഷത്രയാണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ വീണ കുട്ടി ഒഴുക്കിൽ പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

