തങ്ങളുടെ മുന്നില്‍ വെച്ച് അമ്മ കാമുകനായ ഡ്രൈവറുമായി ചുംബനത്തില്‍ ഏര്‍പ്പെടുകയും കെട്ടിമറിയുകയും ചെയ്യും; അമ്മക്കെതിരെ മക്കള്‍ കോടതിയില്‍
ബംഗളുരു: അച്ഛനുമായുള്ള വിവാഹമോചന കേസില്‍ കോടതിയില്‍ അമ്മയ്‌ക്കെതിരെ മക്കളുടെ സത്യവാങ്മൂലം. വിവാഹമോചനത്തിനെതിരേ ഭാര്യ നല്‍കിയ പരാതി പരിഗണിക്കുന്നതിനിടെയാണ് ആണും പെണ്ണുമായ മക്കള്‍ മാതാവിനെതിരേ കോടതിയില്‍ മൊഴി നല്‍ികയത്. പലപ്പോഴും തങ്ങള്‍ മുന്നില്‍ നില്‍ക്കേ തന്നെ മാതാവ് കാമുകനായ ഡ്രൈവറുമായി ചുംബനത്തിലും ആലിംഗനത്തിലും ഏര്‍പ്പെടുക പതിവാണെന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. മാതാവിനൊപ്പം താമസിച്ച് ഭാവി നശിപ്പിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും കുട്ടികള്‍ കോടതിയില്‍ പറഞ്ഞു. ദമ്പതികളുടെ മൂത്ത പെണ്‍കുട്ടിയും ഇളയ ആണ്‍കുട്ടിയും ഒരുമിച്ചാണ് മൊഴി നല്‍കിയത്. ഇവര്‍ക്കൊപ്പം തങ്ങളുടെ വിവാഹജീവിതം തകരാന്‍ കാരണമായത് ഭാര്യയുടെ വഴിവിട്ട ജീവിതമാണെന്ന് ഭര്‍ത്താവും ചില ദൃക്സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ യുവതി ഭര്‍ത്താവുമായി വേര്‍പിരിയുന്നതിന് എതിരേ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
ഞെട്ടിക്കുന്നതാണ് മക്കളുടെ മൊഴികള്‍. മാതാവ് തങ്ങളെ ഐസ്‌ക്രീം പാര്‍ലറില്‍ കൊണ്ടുപോകാറുണ്ട്. കാമുകനായ ഡ്രൈവറും കാണും. പാര്‍ലറില്‍ മക്കളോട് പത്തോ പതിനഞ്ചോ അടി മാറിയുള്ള സീറ്റില്‍ ഇരിക്കാനും തങ്ങളെ നോക്കരുതെന്നും പറയും. പിന്നീട് കുട്ടികള്‍ കാണ്‍കെ തന്നെ കാമുകനുമായി ആലിംഗനവും ചുംബനവും നടത്തും. 2013 ഒക്ടോബറിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് രംഗത്ത് വന്നത്. തന്റെ രണ്ടു മക്കളുടെയും ചില കുടുംബ സുഹൃത്തുക്കളുടെയും മൊഴികള്‍ തെളിവായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഭര്‍ത്താവ് കൊടുത്ത വിവാഹമോചന ഹര്‍ജിയെ ഭാര്യ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തപ്പോഴാണ് മക്കള്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കിയത്. 1993 ഡിസംബറില്‍ അങ്കോളയില്‍ വെച്ചാണ് വിവാഹിതരായത്. എന്നാല്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കണമെന്ന വാശി വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ ഭാര്യ എടുത്തു. തനിക്കൊപ്പം കഴിയാന്‍ ഇവര്‍ ഒരിക്കലും തയ്യാറായിരുന്നില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ജീവിതം അസഹ്യമായപ്പോള്‍ ഇവര്‍ കുംട്ടയിലെ ഒരു വാടകവീട്ടിലേക്ക് മാറി. ഇവിടെവെച്ച് ഒരിക്കല്‍ താന്‍ ഉറങ്ങുമ്പോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്.