മുഖ്യമന്ത്രിയുടെ അവലോകനയോഗം ഏറ്റുമാനൂര്‍-കോട്ടയം റൂട്ടില്‍ ഗതാഗത ക്രമീകരണം,വാഹനങ്ങള്‍ വഴിതിരിഞ്ഞ് പോകേണ്ടത് ഇങ്ങനെ

കോട്ടയം: നാളെ (03.07.2025) 10.00 am മുതല്‍ തെള്ളകം DM കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും, വിവിധ വകുപ്പ് മേധാവിമാരും പങ്കെടുക്കുന്ന യോഗത്തോടനുബന്ധിച്ച് രാവിലെ 09.00 മണി മുതല്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരങ്ങള്‍.

  1. MC റോഡെ പട്ടിത്താനം ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ് വഴി പോകേണ്ടതാണ്. ഏറ്റുമാനൂര്‍ ടൗണ്‍ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാരിത്താസ് ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് മെഡിക്കല്‍ കോളേജ്, കുടമാളൂര്‍, ചുങ്കം, ചാലുകുന്ന് വഴി പോകേണ്ടതാണ്.

2.ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് പാറെച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറത്തൂട്ടി, ചാലുകുന്ന്, ചുങ്കം, കുടമാളൂര്‍, മെഡിക്കല്‍ കോളേജ്, അമ്മഞ്ചേരി, അതിരമ്പുഴ വഴി പോകേണ്ടതാണ്. കോട്ടയം ടൗണ്‍ ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ചാലുകുന്ന്, ചുങ്കം, കുടമാളൂര്‍, മെഡിക്കല്‍ കോളേജ്, അമ്മഞ്ചേരി, അതിരമ്പുഴ വഴി പോകേണ്ടതാണ്.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News