തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്ന് ഒരുക്കി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. കർദ്ദിനാളും ബിഷപ്പുമാരും പാളയം ഇമാമും പ്രതിപക്ഷ നേതാവും മന്ത്രിമാരും സ്പീക്കറും എം എൽ എമാരും മേയറും ചീഫ് സെക്രട്ടറിയുമടക്കമുള്ള പ്രമുഖർ പങ്കെടുത്തു.
ക്രിസ്മസ് വിരുന്ന് സംബന്ധിച്ച വാർത്താക്കുറിപ്പ് പൂർണരൂപത്തിൽ
മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മാർതോമ മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, അത്തനാസിയോസ് യോഹൻ മെത്രാപ്പൊലീത്ത, മാർ മാത്യു അറയ്ക്കൽ, വെള്ളാപ്പള്ളി നടേശൻ, ഡോ. വി.പി. സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യൻ, സ്വാമി ശുഭാംഗാനന്ദ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.കെ. മാത്യൂസ്, ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, മാത്യു ടി. തോമസ് എം.എൽ.എ, എം.വി. ശ്രേയാംസ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.
മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.
ചാൻസ്‌ലർ സ്ഥാനത്തു നിന്നും മാറ്റിയ ബിൽ തന്‍റെ മുന്നിൽ വന്നിട്ടില്ല.വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ പെട്ടതിനാൽ സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ ആവില്ല.നിയമനുസൃതമായ ഏതു ബിൽ ആണെങ്കിലും ഒപ്പിടും.അല്ലെങ്കിൽ ഒപ്പിടാനാകില്ല.ബഫർ സോൺ പരാതി കിട്ടിയിട്ടില്ല.കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും.നയപരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കാര്യമാണ്.ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് സർക്കാർ ആണെന്നും ഗവര്‍ണര്‍ പറഞ്ഞു