ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ സിന്‍ഹ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അറിയുന്നത്. മുന്‍ കാബിനറ്റ് സെക്രട്ടറിയായിരുന്ന സിന്‍ഹ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി 18 മാസം പ്രവര്‍ത്തിച്ചു.
സിന്‍ഹയുടെ രാജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു സിന്‍ഹ. 2019 ല്‍ തന്റെ ഓഫീസില്‍ സിന്‍ഹയെ എത്തിക്കാന്‍ പ്രത്യേകം രൂപംകൊടുത്തതാണ് മുഖ്യ ഉപദേഷ്ടാവ് എന്ന തസ്തിക. മോദി പ്രധാനമന്ത്രിയായിരിക്കുന്നതു വരെയായിരുന്നു സിന്‍ഹയുടെ കാലവധി നിശ്ചയിച്ചിരുന്നത്.
ഉത്തര്‍പ്രദേശ് കേഡറിലെ 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ. മോദി സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് സിന്‍ഹ.