KeralaNews

സംസ്ഥാനത്തെ പരമ ദരിദ്രാവസ്ഥ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ ദരിദ്രാവസ്ഥ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി മൈക്രോ പ്ലാന്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പറഞ്ഞത് നടപ്പാക്കുന്നതാണ് എല്‍ഡിഎഫിന്റെ നയം. 45 ലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയില്‍ നിന്നു മോചിപ്പിക്കും. ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് എല്‍ഡിഎഫിന് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുന്നപ്ര വയലാര്‍ സ്മൃതി മണ്ഡപത്തിലെ ബിജെപി പുഷ്പാര്‍ച്ചന സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button