തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സ്വയം നിരീക്ഷണത്തില്‍ പോയതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും ഗവര്‍ണറും സ്പീക്കറും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News