പാന്റും ഷര്‍ട്ടും ബെന്‍സ് കാറും! ലുക്ക് മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍

ദുബായ്: പതിവ് രീതിയിലുള്ള ഖദര്‍ ഷര്‍ട്ടും വെള്ള മുണ്ടും മാറ്റി പുതിയ മുഖ്യമന്ത്രി ലുക്കില്‍ പിണറായി വിജയന്‍ ദുബായില്‍. പാന്റും ഷര്‍ട്ടും ധരിച്ച് ബെന്‍സ് കാറിലാണ് മുഖ്യമന്ത്രി ദുബായിലെത്തിയിരിക്കുന്നത്.

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതില്‍ മാറ്റം ഉണ്ടായത്. ഒരാഴ്ച മുഖ്യമന്ത്രി ദുബായിലുണ്ടാകും. യുഎഇയില വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും മടക്കം. കൂടെ ഭാര്യ കമലയുമുണ്ട്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയില്‍ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുക.അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഫെബ്രുവരി ഏഴിന്?? കേരളത്തിലേക്ക്? മടങ്ങാനാണ്? പദ്ധതി?.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News