25.5 C
Kottayam
Friday, June 5, 2026

കെജ്‌രിവാളിന്റെ അറസ്റ്റിൽ കോൺഗ്രസ് പ്രതിഷേധിച്ചു, തോമസ് ഐസക്കിനെതിരായകേസിൽ അവർ ഇ.ഡിക്കൊപ്പം: പിണറായി

Must read

ആലപ്പുഴ: കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ബി.ജെ.പി. അനുകൂലനിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് എല്ലായ്‌പോഴും കേന്ദ്രസര്‍ക്കാരിന്റെ കൂടെയായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ എപ്പോഴെങ്കിലും തയ്യാറായോ എന്നും ചോദിച്ചു. കോണ്‍ഗ്രസ് എപ്പോഴും കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. മാവേലിക്കരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.എ അരുണ്‍കുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഭരണിക്കാവിൽ സംസാരിക്കുകയായിരുന്നു മഖ്യമന്ത്രി.

‘കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നാടാകെ വലവീശി നടക്കുന്നു. കെജ്‌രിവാളിനെയടക്കം അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇ.ഡി. അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. കെജ്‌രിവാളല്ലേ മുഖ്യസൂത്രധാരകന്‍, കെജ്‌രിവാളിനെയല്ലേ അറസ്റ്റ് ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം.

എന്തായിരുന്നു കോണ്‍ഗ്രസിന്റെ സമീപനം? കേന്ദ്ര അന്വേഷണ ഏജന്‍സികളെല്ലാം എല്ലാ പ്രതിപക്ഷപാര്‍ട്ടികളുടേയും നേരെ നീങ്ങുന്നു കോണ്‍ഗ്രസിനുനേരെയും നീങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനുനേരെ വരുമ്പോള്‍ അവരതിനെ എതിര്‍ക്കും. കോണ്‍ഗ്രസിതര പാര്‍ട്ടികളുടെ നേരെ വരുമ്പോള്‍ അവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കൂടെനില്‍ക്കും. കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തത് നല്ല കാര്യം. പക്ഷേ, അവരുടെ സമീപനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ?’, മുഖ്യമന്ത്രി ചോദിച്ചു.

കിഫ്ബിക്കെതിരേ ഇ.ഡി. മന്ത്രി തോമസ് ഐസക്കിന് നോട്ടീസയച്ചപ്പോള്‍ ഇ.ഡിയുടെ കൂടെയാണ് കോണ്‍ഗ്രസും പ്രതിപക്ഷനേതാവും നിന്നതെന്നും എപ്പോഴും സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയരുകയാണ് നമുക്ക് വേണ്ടത്. എന്നാല്‍, കോണ്‍ഗ്രസുകാര്‍ക്ക് അത് സാധ്യമല്ലെന്ന് ജനങ്ങള്‍ക്കാകെ ബോധ്യമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week