25.5 C
Kottayam
Friday, June 5, 2026

‘ഇപ്പോള്‍ ഇല്ലെങ്കില്‍ പിന്നെ എന്ന്..’ കേരളത്തില്‍ ഇനി വികസനത്തിന്റെ കുതിച്ചു കയറ്റമെന്ന് മുഖ്യമന്ത്രി

Must read

കൊച്ചി: ആരൊക്കെ എതിര്‍ത്താലും സില്‍വര്‍ ലൈന്‍ പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നാടിന് ആവശ്യമാണ്. വികസനത്തില്‍ താല്‍പര്യമുള്ള എല്ലാവരും സഹകരിക്കണം. ഇപ്പോള്‍ നടന്നില്ലെങ്കില്‍ എപ്പോള്‍ എന്ന് കൂടി നാം ആലോചിക്കണം. പദ്ധതിയെ എതിര്‍ക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന നീതികേടാണെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ ഇനി വികനത്തിന്റെ കുതിച്ചു കയറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദമായാണ് തയാറാക്കുക. പരിസ്ഥിതിക്ക് ഒരു ദോഷവും വരില്ല, മറിച്ച് ഗുണമാണ് ഉണ്ടാകുക. നെല്‍കൃഷി തടസപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എന്നും വികസനത്തിന് എതിരാണ്. ഏതാനും ചിലര്‍ എതിര്‍ത്തപ്പോള്‍ ദേശീയപാത വികസനം യുഡിഎഫ് ഉപേക്ഷിച്ചു. പിന്നെ എന്തുണ്ടായി ഇടതുസര്‍ക്കാര്‍ വന്നാണ് ജനങ്ങളെ മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എംഎല്‍എമാരുമായി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി വീണ്ടും മെട്രോമാന്‍ ഇ. ശ്രീധരന്‍ രംഗത്തെത്തി. സില്‍വര്‍ ലൈനിനായി മുഖ്യമന്ത്രിക്കാണ് പിടിവാശിയുള്ളത്. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. കേരളത്തിലെ ബ്യൂറോക്രസി പരാജയമാണെന്നും ശ്രീധരന്‍ പറഞ്ഞു.

നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. നാടിനാവശ്യമായ പദ്ധതികള്‍ വേറെയുണ്ട്. ആകാശപാതയാണ് കേരളത്തിന് അനുയോജ്യം. പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി കൊണ്ടുവരാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

- Advertisement -

പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ പുറത്തു വിടാത്തത് ദുരൂഹമാണ്. സര്‍ക്കാരിന് എന്തോ ഹിഡന്‍ അജണ്ട ഇക്കാര്യത്തിലുണ്ട്. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ നിലമ്പൂര്‍ – നഞ്ചന്‍കോട് പാത എന്തുകൊണ്ട് നിര്‍ത്തി ലൈറ്റ് മെട്രോ പ്രോജക്ടുകള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week