Home-bannerNationalNewsPoliticsRECENT POSTS
പി.ചിദംബരം അറസ്റ്റില്‍
ഡല്‍ഹി: ഐ.എന്‍.എക്‌സ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റില്‍.ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം ചിദംബരത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം വീട്ടില്‍ മടങ്ങിയത്തുകയായിരുന്നു. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. സി.ബി.ഐ സംഘം ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറക്കാത്തതിനേത്തുടര്‍ന്ന് സി.ബി.ഐ മതില്‍ ചാടി അകത്തുകടക്കുകയായിരുന്നു. പിന്നീടാണ് ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News