റായ്പുര്‍: ഛത്തീസ്ഗഡില്‍ 10 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയില്‍ മെയിന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വനമേഖലയില്‍ വെച്ചാണ് മാവോയിസ്റ്റുകളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്. ഛത്തീസ്ഗഡ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരില്‍ ഉന്നത മാവോയിസ്റ്റ് നേതാവായ മോദെം ബാവകൃഷ്ണ എന്ന മനോജും ഉള്‍പ്പെടും. ഇയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരുകോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം. വ്യാഴാഴ്ച വൈകുന്നേരമാണ് മാവോയിസ്റ്റുകള്‍ക്കായുള്ള തിരിച്ചിലിനിടെ വെടിവെപ്പുണ്ടായത്. രാത്രിയിലും സ്ഥലത്ത് ഏറ്റുമുട്ടല്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചിരുന്നു. സിപിഐ മാവോയിസ്റ്റിനെ പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മി ( പിഎല്‍ജിഎ) കമാന്‍ഡര്‍ ആയ മാസ എന്ന ആളാണ് കൊല്ലപ്പെട്ടത്. അന്നേദിവസം ഗുദാബേദയിലുണ്ടായ ഏറ്റുമുട്ടലിലും ഒരു മാവോയിസ്റ്റിനെ വധിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച 16 മാവോവാദികള്‍ പോലീസിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.
Ten Maoists were killed in an encounter with security forces in Chhattisgarh’s Gariaband district. The joint operation was conducted by the STF and CRPF’s elite Cobra commandos in the Mainpur forest area.


