27.4 C
Kottayam
Thursday, June 4, 2026

പ്രണയ വിവാഹം;കൊലയ്ക്കുകാരണം അന്ധവിശ്വാസം, ഭാര്യ പിണങ്ങിപ്പോകാൻ കാരണം നീ​ള​ൻ​ ​മു​ടി​യു​ള്ള​ ​സ്‌ത്രീയെന്ന് ജ്യോതിഷ പ്രവചനം

Must read

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയ്ക്കുണ്ടായിരുന്നത് സംശയരോഗവും അന്ധവിശ്വാസവും. അയല്‍ക്കാരെയൊക്കെ സംശയത്തോടെയാണ് ഇയാള്‍ കണ്ടിരുന്നത്. ഇയാളുടെ സംശയരോഗത്തിലും അന്ധവിശ്വാസത്തിലും മനംമടുത്താണ് ഭാര്യയും മക്കളും വീടുവിട്ട് പോയത്. ചെന്താമരയുടേത് പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് തന്നെ ഭാര്യ ഉപേക്ഷിച്ചത് ചെന്താമരയ്ക്ക് ഉള്‍ക്കൊള്ളാനുമായില്ല. അതിന്റെ ഉത്തരവാദിത്വം ചെന്താമര സുധാകരന്റെ കുടുംബത്തിനുമേല്‍ കെട്ടിവയ്ക്കുകയായിരുന്നു. അതിന്റെ പകയിലാണ് രണ്ടു തവണയായി ആ കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നത്. ആസൂത്രിതമായിരുന്നു ഈ സംഭവങ്ങളെല്ലാം.

നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതി ചെന്താമരയ്ക്കെതിരേ മുമ്പ് പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് ഗൗനിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖിലയും രംഗത്തു വന്നിട്ടുണ്ട്. ചെന്താമര ആക്രമിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. രണ്ടു മാസം മുമ്പാണ് പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയത്. ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു. സുധാകരന്‍ തമിഴ്‌നാട്ടില്‍ ഡ്രൈവറാണ്. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം.

- Advertisement -

2019 ആഗസ്ത് 31നാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കിടപ്പുമുറിയില്‍ കയറി വെട്ടിക്കൊന്നത്. സുധാകരന്‍ അന്ന് തിരുപ്പൂരില്‍ ജോലി സ്ഥലത്തായിരുന്നു. കുട്ടികള്‍ സ്‌കൂളിലുമായിരുന്നു. ഈ അവസരം നോക്കിയായിരുന്നു കൊലപാതകം. കൊലപാതകശേഷം ഇയാള്‍ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും പൊലീസ് പരിശോധനയില്‍ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ 2019 സെപ്തംബര്‍ മൂന്നിനാണ് ഇയാള്‍ പിടിയിലായത്. തന്റെ കുടുംബം നശിക്കാന്‍കാരണം സുധാകരന്റെ കുടുംബമാണെന്ന് മഷിനോക്കിയാണ് ചെന്താമര തീരുമാനിച്ചതെന്നും ഇയാളുടെ രീതികളും നീക്കങ്ങളുമൊക്കെ നിഗൂഢമാണെന്നും നാട്ടുകാര്‍ പറയുന്നു. ജ്യോതിഷിയാണ് ഇത്തരത്തില്‍ ചെന്താമരയെ ഇങ്ങനെ വിശ്വസിപ്പിച്ചത്.

- Advertisement -

സജിതയെ കൊന്ന ശേഷം ഒളിവില്‍ പോയ പ്രതിയെ തുടക്കത്തില്‍ കണ്ടെത്താനായിരുന്നില്ല. അരക്കമലയിലും പരിസര പ്രദേശങ്ങളിലും വനത്തിലുമായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. അന്ന് കാട്ടിനുള്ളിലെ ഒളിത്താവളംവിട്ട് പുറത്തിറങ്ങുന്നതിനിടെയാണ് അന്വേഷണസംഘം പിടികൂടുകയായിരുന്നു. സമാനമായ ഒരു സാധ്യതയാണ് ഇത്തവണയും പൊലീസ് പ്രതീക്ഷിക്കുന്നത്. വിശപ്പ് സഹിക്കാന്‍ കഴിയാതാവുമ്പോള്‍ ചെന്താമര താനെ കാടിറങ്ങുമെന്നാണ് നാട്ടുകാരും പറയുന്നത്. ഇതിനിടയില്‍ വീട്ടില്‍ കണ്ടെത്തിയ വിഷക്കുപ്പി പൊലീസിന് തലവേദനയാകുന്നുണ്ട്. വിഷം കഴിച്ച് താന്‍ കാട്ടിനുള്ളില്‍ മരിച്ചുവെന്ന വരുത്തിതീര്‍ക്കാനാകും ചെന്താമരയുടെ ശ്രമമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.

- Advertisement -

മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കൂടോത്രം ചെയ്തുവെന്നായിരുന്നു ജ്യോതിഷി പ്രവചനം. അതനുസരിച്ചാണ് പ്രദേശത്ത് നല്ല മുടി വളര്‍ത്തിയിരുന്ന സജിതയെ കൊന്നത്. പോലീസിന് നല്‍കിയ മൊഴിയിലാണ് ഇതുള്ളത്. മഷി നോട്ടത്തിലൂടെ കിട്ടിയ ഈ സൂചന സജിതയുടെ കുടുംബത്തോടും ചെന്താമര വച്ചു പുലര്‍ത്തി. ചെന്താമര സൈക്കോയാണെന്നും പുതിയ വസ്ത്രമിട്ട് വീടിനു മുന്നിലൂടെ പോയാലോ വീട്ടിലേക്ക് നോക്കിയാലോ ഫോണ്‍ ചെയ്താലോ വരെ ഇയാള്‍ അക്രമാസക്തനാകുമെന്നും നാട്ടുകാര്‍ പറയുന്നു. സുധാകരനേയും അമ്മയേയും കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയേയും ഇയാള്‍ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

ചെന്താമരയുടെ ഭാര്യയും മകളും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. അവരെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ‘നീണ്ടമുടിയുള്ള സ്ത്രീയാണ്’ ഇതിനുകാരണമെന്ന് ഏതോ ജോത്സ്യന്‍ പറഞ്ഞത്രേ. സജിതയാണ് ഇതെന്ന് ഇയാള്‍ ഉറച്ചുവിശ്വസിച്ചു. ഈ വൈരാഗ്യത്തിലാണ് അന്ന് വീട്ടിലുള്ളില്‍ കടന്നുകയറി അവരെ വെട്ടിക്കൊന്നത്. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തി. സജിതയെ വെട്ടിക്കൊന്ന അതേരീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭര്‍ത്താവിനെയും ഓടിയെത്തിയ അമ്മയെയും വകവരുത്തിയത്. അെയല്‍പ്പക്കത്തെ വേറെ രണ്ടുസ്ത്രീകളെയും ഇയാള്‍ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ജയിലില്‍നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നെന്മാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉള്‍പ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബര്‍ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയത്. സുധാകരനെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. ചില അയല്‍വാസികളെയും ഭീഷണിപ്പെടുത്തി. സമീപവാസികള്‍ ഇതുസംബന്ധിച്ച് നെന്മാറ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനുള്ളില്‍ കയറാതെ നിന്ന ഇയാളോട് ഇന്‍സ്‌പെക്ടര്‍ പുറത്തേക്കുവന്നാണ് സംസാരിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചത് കോടതിയില്‍ റിപ്പോര്‍ട്ടുചെയ്ത് ജാമ്യം റദ്ദാക്കാനുള്ള നടപടി വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week