25.2 C
Kottayam
Sunday, June 14, 2026

ഒളിച്ചുകളിച്ച് ചെന്താമര; ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ ‘ഒളിവില്‍’; തെരച്ചിൽ അവസാനിപ്പിച്ചു, നാളെ തുടരും

Must read

പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി ചെന്താമരയ്ക്കായി നടത്തിയ തിരച്ചില്‍ പൊലീസ് ഇന്നത്തേക്ക് നിര്‍ത്തി. പോത്തുണ്ടിക്കടുത്ത് മട്ടായില്‍ പ്രതി ചെന്താമരയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചില്‍ രാത്രി പത്ത് മണിയോടെ പൊലീസ് നിര്‍ത്തുകയായിരുന്നു. നാളെ രാവിലെ വീണ്ടും തെരച്ചില്‍ തുടരും. അതിനിടെ പോത്തുണ്ടി ബോയന്‍ നഗറിലെ ചെന്താമരയുടെ വീട്ടിലേക്കും, തറവാട്ടിലേക്കും കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം.

ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെ വനത്തോട് ചേര്‍ന്ന ജനവാസ പ്രദേശത്താണ് ഇന്ന് വൈകിട്ട് ഇയാളെ കണ്ടെത്തിയത്. നാട്ടുകാര്‍ ഇവിടെ ഇപ്പോഴും തെരച്ചില്‍ തുടരുന്നുണ്ട്. ഈ സ്ഥലത്ത് നിന്ന് ചെന്താമരയുടെ ചെറിയമ്മയുടെ വീട്ടിലേക്ക് ഒരു കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഇന്ന് വൈകിട്ട് മട്ടായിലെ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് നാട്ടുകാരും പൊലീസുകാരും ചെന്താമരയെ കണ്ടത്.

- Advertisement -

പിന്നാലെ ഇയാള്‍ ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി രണ്ട് മണിക്കൂറോളം നൂറോളം നാട്ടുകാരും പൊലീസുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി ചെറിയമ്മയുടെ വീട് ലക്ഷ്യമാക്കി കാടുകയറി വന്നതാകാമെന്നാണ് പൊലീസിന്റെ സംശയം.

- Advertisement -

മാട്ടായി ക്ഷേത്രത്തിന് സമീപം ചെന്താമരയെപ്പോലെ ഒരാളെ കണ്ടുവെന്ന് പോലീസിനോട് പ്രദേശവാസി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. സഞ്ചിയുമായി ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി വോളിബോള്‍ കളിക്കുന്ന കുട്ടികള്‍ പോലീസിനോട് പറയുകയുണ്ടായി. പോലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുത്തു.

- Advertisement -

മട്ടായി കുന്നിന് സമീപത്തടക്കം തിരച്ചില്‍ നടക്കുന്നു. പ്രദേശത്ത് പഞ്ചായത്തിന്റെ വലിയ വാട്ടര്‍ ടാങ്കില്‍ അടക്കം തിരച്ചില്‍ നടത്തി. കാടു കയറിയതിനാല്‍ മറഞ്ഞിരിക്കാന്‍ എളുപ്പമുള്ള പ്രദേശമാണിത്. ചെന്താമരയെ കണ്ടെത്താതെ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇയാളെ പിടികൂടാതെ പിന്‍മാറില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. താന്‍ ഇനിയും ആളുകളെ കൊല്ലുമെന്ന് ചെന്താമര പറഞ്ഞതായി ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. ഇതു തന്നെയാണ് ആശങ്ക സൃഷ്ടിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

ചെന്താമര തങ്ങളെ ഉപദ്രവിക്കുമെന്ന് കൊല്ലപ്പെട്ട സുധാകരന് ഭയമുണ്ടായിരുന്നു. ചെന്താമര ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 29-ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സുധാകരന്റെ മക്കള്‍ അതുല്യയും അഖിലയും പറയുന്നു.

ജയിലില്‍നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നെന്മാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉള്‍പ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബര്‍ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയതും സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിന്നാല് ഇന്ത്യക്കാരുമായി പോയ പായ്‌ക്കപ്പൽ ഒമാൻ തീരത്ത് മുങ്ങി; യുഎസ് നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മസ്‌കറ്റ്: പതിന്നാല് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട മലബാർ തീരത്തുനിന്നുള്ളതെന്ന് സംശയിക്കുന്ന ഒരു പായ്‌ക്കപ്പൽ ഒമാൻ കടലിൽ അതീവ അപകടകരമായ രീതിയിൽ മുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒമാനിലെ പ്രശസ്തമായ റാസ് അൽ ഹാദ് (Ras Al...

'ഞാനൊരു പോരാളിയാണ്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക'; കുറിപ്പുമായി രേണു സുധി

കോട്ടയം: തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ആദ്യമായി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്ന ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവിലാണ് രേണു...

മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല; അൻസിബയ്ക്ക് അനുകൂലമായി കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴി,നടൻ ടിനി ടോം കൂടുതൽ പ്രതിരോധത്തിൽ

കൊച്ചി: സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച അപകീർത്തിക്കേസിൽ നടി അൻസിബ ഹസന് കനത്ത ആശ്വാസമായി സാക്ഷിമൊഴി പുറത്ത്. നടി അൻസിബ ഹസൻ തന്നെ യാതൊരുവിധത്തിലും മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ...

ഇൻഡിഗോ വിമാനത്തിലെ സ്പീക്കറിനുള്ളിൽ നിന്ന്‌ 4.26 കോടിയുടെ സ്വർണം കണ്ടെടുത്തു; അവകാശികളില്ല

അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

കൊലപാതകത്തിനും കലാപത്തിനും ശ്രമം, ഭീഷണിപ്പെടുത്തിയതിനും കേസ്; ബിജെപി കൗൺസിലർ സുഗതനെതിരേ 19 കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം...

Popular this week