25.4 C
Kottayam
Tuesday, June 16, 2026

പഞ്ചാബിന് ജയം; ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്ത്

Must read

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ നാലുവിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. ഈ ഐ.പി.എൽ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്ത് പോകുന്ന ആദ്യ ടീമായി ചെന്നെെ മാറി. ചെന്നൈ മുന്നില്‍വെച്ച 191 റണ്‍സ് വിജയലക്ഷ്യം

19.4 ഓവറില്‍ പഞ്ചാബ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (41 പന്തില്‍ 72) തകര്‍പ്പന്‍ ഇന്നിങ്‌സും ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ അര്‍ധ സെഞ്ചുറിയും (36 പന്തില്‍ 54) ആണ് പഞ്ചാബിന് വിജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റുചെയ്ത ചെന്നൈ 19.2 ഓവറില്‍ 190-ന് പുറത്തായി.

- Advertisement -

യുസ്‌വേന്ദ്ര ചെഹലിന്റെ ഹാട്രിക്കാണ് ചെന്നൈയെ തകര്‍ത്തത്. ചെഹല്‍ മൂന്നോവറില്‍ 32 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 194/6.

- Advertisement -

ടീം സ്‌കോര്‍ 44-ല്‍ നില്‍ക്കേ ഓപ്പണര്‍ പ്രിയാംശ് ആര്യയെ (15 പന്തില്‍ 23) ആണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. തുടര്‍ന്ന് പ്രഭ്‌സിമ്രാനും അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്ന് നഹാല്‍ വധേര (5), ശശാങ്ക് സിങ് (12 പന്തില്‍ 23), സൂര്യാംശ് ഷെദ്‌ഗെ (1) എന്നിവരും പുറത്തായി. ഇതിനിടെ ശ്രേയസ് അയ്യര്‍ ഒരറ്റത്ത് തകര്‍പ്പനടികളുമായി മുന്നോട്ടുപോയി.

40 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും സഹിതമാണ് അയ്യരുടെ ഇന്നിങ്‌സ്. 19-ാം ഓവറില്‍, ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം ബാക്കിയിരിക്കേ ശ്രേയസിനെ മതീഷ പതിരണ പുറത്താക്കി. പ്രഭ്‌സിമ്രാന്‍ സിങ് മൂന്ന് സിക്‌സും അഞ്ച് ഫോറും നേടിയിട്ടുണ്ട്. ജോഷ് ഇംഗ്ലിസും (6) മാര്‍ക്കോ യാന്‍സനും (4) ആണ് വിജയിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ചെന്നൈക്കായി ഖലീല്‍ അഹ്‌മദും പതിരണയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.

- Advertisement -

നേരത്തേ ഇംഗ്ലീഷ് താരം സാം കറന്റെ ഇന്നിങ്‌സ് മികവില്‍ പഞ്ചാബ് കിങ്‌സിനെതിരേ 191 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.2 ഓവറില്‍ 190 റണ്‍സിന് ഓള്‍ഔട്ടായി. 47 പന്തില്‍നിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 88 റണ്‍സെടുത്ത സാം കറനാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. പഞ്ചാബിനായി യുസ്‌വേന്ദ്ര ചെഹല്‍ ഹാട്രിക് നേടി. 19-ാം ഓവറില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റുകളാണ് ചെഹല്‍ സ്വന്തമാക്കിയത്.

തുടര്‍ന്ന് സാം കറന്‍-ഡെവാള്‍ഡ് ബ്രെവിസ് സഖ്യം ക്രീസില്‍ ഒന്നിച്ചതോടെ ചെന്നൈ ഇന്നിങ്‌സ് കുതിച്ചു. നാലാം വിക്കറ്റില്‍ 78 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 26 പന്തില്‍നിന്ന് 32 റണ്‍സെടുത്ത ബ്രെവിസിനെ മടക്കി അസ്മത്തുള്ള ഒമര്‍സായിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ 19-ാം ഓവറില്‍ ചെഹല്‍ ആഞ്ഞടിച്ചതോടെ 200 കടക്കുമെന്ന് തോന്നിച്ച ചെന്നൈ സ്‌കോര്‍ 190-ല്‍ ഒതുങ്ങി. ഓവറിലെ രണ്ടാം പന്തില്‍ എം.എസ് ധോനിയെ (11) പുറത്താക്കിയ ചെഹല്‍, നാലാം പന്തില്‍ ദീപക് ഹൂഡയേയും (2), അഞ്ചാം പന്തില്‍ അന്‍ഷുല്‍ കാംബോജിനേയും (0), ആറാം പന്തില്‍ നൂര്‍ അഹമ്മദിനെയും (0) പുറത്താക്കിയാണ് ഹാട്രിക് തികച്ചത്.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും മാര്‍ക്കോ യാന്‍സനും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week