24.2 C
Kottayam
Sunday, June 7, 2026

കനത്തമഴ: ചെന്നൈ വെള്ളത്തില്‍,കൂടുതൽ ട്രെയിനുകൾ റദ്ദാക്കി; മംഗളൂരു മെയിൽ കാട്പാഡിയിൽനിന്ന്

Must read

ചെന്നൈ: കനത്തമഴയെ തുടര്‍ന്ന് ചെന്നൈ ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള പല ട്രെയിനുകളും റദ്ദാക്കി.

തിങ്കളാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ടതും ചെന്നൈയിലേക്ക് വരുന്നതുമായ മറ്റുചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില സര്‍വീസുകള്‍ മറ്റുട്രെയിനുകളുടെ റേക്ക് ഉപയോഗിച്ച് കാട്പാഡി, ആരക്കോണം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് നടത്തും.

ഡിസംബര്‍ നാലാം തീയതി പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

- Advertisement -

22637 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്

- Advertisement -

12695 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്

12685 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

12671 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

- Advertisement -

12673 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

20601 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ബോഡിനായ്ക്കന്നൂര്‍ എക്‌സ്പ്രസ്

22639 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്‌സ്പ്രസ്

16021 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മൈസൂരു കാവേരി എക്‌സ്പ്രസ്

12623 ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍

12657 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍. ബെംഗളൂരു എക്‌സ്പ്രസ്

22649 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ഈറോഡ് യേര്‍ക്കാഡ് എക്‌സ്പ്രസ്

22651 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- പാലക്കാട് എക്‌സ്പ്രസ്

12027 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കെ.എസ്.ആര്‍. ബെംഗളൂരു എക്‌സ്പ്രസ്

16102 കൊല്ലം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ഞായറാഴ്ച(ഡിസംബര്‍ മൂന്ന്) രാത്രി മംഗളൂരുവില്‍നിന്ന് പുറപ്പെട്ട 22638 മംഗളൂരു സെന്‍ട്രല്‍- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കാട്പാഡിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ 12601 ചെന്നൈ-മംഗളൂരു മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസായി തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് കാട്പാഡിയില്‍നിന്ന് യാത്രതിരിക്കും.

തിങ്കളാഴ്ച രാവിലെ മൈസൂരുവില്‍നിന്ന് യാത്രതിരിച്ച 12610 മൈസൂരു- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് കാട്പാഡിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ 12607 ചെന്നൈ-കെ.എസ്.ആര്‍. ബെംഗളൂരു ലാല്‍ബാഗ് എക്‌സ്പ്രസായി തിങ്കളാഴ്ച വൈകിട്ട് 5.45-ന് കാട്പാഡിയില്‍നിന്ന് യാത്രതിരിക്കും.

ഞായറാഴ്ച വൈകിട്ട് യാത്രതിരിച്ച 12163 ലോകമാന്യതിലക്- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും. തിങ്കളാഴ്ചയിലെ 12164 ചെന്നൈ- ലോകമാന്യതിലക്
എക്‌സ്പ്രസായി തിങ്കളാഴ്ച രാത്രി 7.30-ന് ആരക്കോണത്തുനിന്ന് യാത്രതിരിക്കും.

16090 ജോലാര്‍പേട്ട-ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.

16089 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പേട്ട എക്‌സ്പ്രസ് തിങ്കളാഴ്ച രാത്രി 7.15-ന് ആരക്കോണത്തുനിന്ന് യാത്രതിരിക്കും

12606 കാരക്കുടി-ചെന്നൈ എഗ്മോര്‍ പല്ലവന്‍ എക്‌സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍ യാത്ര അവസാനിപ്പിക്കും

12605 ചെന്നൈ എഗ്മോര്‍- കാരക്കുടി പല്ലവന്‍ എക്‌സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് 4.50-ന് യാത്രതിരിക്കും.

12635 ചെന്നൈ എഗ്മോര്‍-മധുര ജങ്ഷന്‍ വൈഗ എക്‌സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.55-ന് ചെങ്കല്‍പ്പേട്ടില്‍നിന്ന് യാത്രതിരിക്കും.

12639 മധുര- ചെന്നൈ എഗ്മോര്‍ വൈഗ എക്‌സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍ യാത്ര അവസാനിപ്പിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week