31.1 C
Kottayam
Sunday, November 24, 2024

എല്‍ ക്സാസിക്കോയിൽ മുംബൈയ്ക്ക് തോൽവി, ധോണിപ്പട മുന്നോട്ട്

Must read

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്സാസിക്കോ പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 11 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം ജയവും മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. 27 പന്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി 61 റണ്‍സടിച്ച അജിങ്ക്യാ രഹാനെയും 36 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്നാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 157-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.1 ഓവറില്‍ 159-3.

മിന്നല്‍ രഹാനെ

സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുമ്പെ റണ്‍സൊന്നുമെടുക്കാതെ ഡെവോണ്‍ കോണ്‍വെ മടങ്ങിയെങ്കിലും വരാനിരിക്കുന്നത് കൊടുങ്കാറ്റാണെന്ന് മുംബൈ പ്രതീക്ഷിച്ചില്ല. വണ്‍ ഡൗണായി ക്രീസിലെത്തിയ അജിങ്ക്യാ രഹാനെ തുടക്കം മുതല്‍ അടിച്ചു തകര്‍ത്തപ്പോള്‍ എവിടെ പന്തെറിയണമെന്നറിയാതെ മുംബൈ ബൗളര്‍മാര്‍ കുഴങ്ങി. ബെഹന്‍ഡോര്‍ഫിന്‍റെ മൂന്നാം ഓവറില്‍ സിസ്ക് അടിച്ചു തുടങ്ങിയ രഹാനെ ആളിക്കത്തിയത് അര്‍ഷാദ് ഖാന്‍റെ നാലാം ഓവറിലായിരുന്നു.ആദ്യ പന്ത് സിക്സ് അടിച്ച രഹാനെ അടുത്ത നാലു പന്തും ബൗണ്ടറി കടത്തി.

നാലാം ഓവറില്‍ മാത്രം ചെന്നൈ നേടിയത് 23 റണ്‍സ്. ഇതോടെ മുംബൈയുടെ പിടി അയഞ്ഞു. കാമറൂണ്‍ ഗ്രീനിനെയും സിക്സിന് പറത്തിയ രഹാനെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പിയൂഷ് ചൗളയെ രണ്ട് ബൗണ്ടറിയടിച്ചാണ് വരവേറ്റത്. 19 പന്തില്‍ രഹാനെ അര്‍ധസെഞ്ചുറി കുറിക്കുമ്പോള്‍ മറുവശത്ത് റുതുരാജ് 11 പന്തില്‍ ഏഴ് റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പവര്‍ പ്ലേയില്‍ 68 റണ്‍സടിച്ച ചെന്നൈക്ക് പവര്‍ പ്ലേക്ക് പിന്നാലെ സ്കോര്‍ 82ല്‍ നില്‍ക്കെ രഹാനെയെ(27 പന്തില്‍ 61) നഷ്ടമായെങ്കിലും അപ്പോഴേക്കും മുംബൈയുടെ പ്രതീക്ഷ നഷ്ടമായിരുന്നു.

നാലാം നമ്പറിലെത്തിയ ശിവം ദുബെ(26 പന്തില്‍ 28)അംബാട്ടി റായഡു(16 പന്തല്‍ 20*) എന്നിവര്‍ക്കൊപ്പം വിജയം പൂര്‍ത്തിയാക്കേണ്ട ചുമതല റുതുരാജ് ഗെയ്ക്‌വാദ്(36 പന്തില്‍ 40*) അനായാസം പൂര്‍ത്തിയാക്കി.2.1 ഓവറില്‍ 35 റണ്‍സ് വഴങ്ങിയ അര്‍ഷാദ് ഖാനാണ് മുംബൈ ബൗളിംഗ് നിരിയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. മുംബൈക്കായി ബെഹന്‍ഡോര്‍ഫും പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ സീസണിലെ ആദ്യ ഹോം മത്സരത്തില്‍  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ഇഷാന്‍ കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകര്‍ന്നടിഞ്ഞത്.ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നും മിച്ചല്‍ സാന്‍റ്നര്‍ രണ്ടും വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇന്ത്യ ഒരു ദിവസം കൊണ്ട് എങ്ങനെയാണ് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്; കാലിഫോർണിയയിൽ ഇപ്പോഴും തീര്‍ന്നിട്ടില്ല; പ്രശംസിച്ച് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ വാനോളം പുകഴ്ത്തി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‘ഒരു ദിവസം കൊണ്ട്‌ എങ്ങനെയാണ് ഇന്ത്യ 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവച്ച...

മലയാളം പഠിച്ച് തുടങ്ങി; പ്രിയങ്ക വാദ്രയുടെ സത്യപ്രതിജ്ഞ നാളെ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാട്ടില്‍ നിന്നും ജയിച്ച പ്രിയങ്ക വാദ്രയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. നാളെ മുതൽ നടക്കുന്ന പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും...

ജോലിക്ക് കൂലി ചോദിച്ചതിന് മോഷണക്കുറ്റമാരോപണം, ഹെയർസ്റ്റൈലിസ്റ്റിനോട് ക്ഷമാപണം നടത്തി പി. സരിൻ

പാലക്കാട്: തന്റെ ഒപ്പമുള്ളയാള്‍ മേക്കോവര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയ സംഭവം അറിഞ്ഞിരുന്നുവെന്നും അതില്‍ ക്ഷമചോദിക്കുന്നുവെന്നും പി.സരിന്‍. ആ സംഭവം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും സരിന്‍ വ്യക്തമാക്കി.പണം നഷ്ടമായത് എങ്ങനെയെന്ന് ഉറപ്പില്ല. ആരെങ്കിലും എടുത്തുവെന്ന് പറയാനാവില്ല....

ബി.ജെ.പിയില്‍ നട്ടെല്ലുള്ള ഒരാള്‍ പോലുമില്ല; സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന കോക്കസ്; അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നു: വിമര്‍ശനവുമായി സന്ദീപ് വാര്യർ

പാലക്കാട്: യു.ഡി.എഫിന്റെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ബി.ജെ.പിയിലെ കോക്കസ് ആണെന്ന് സന്ദീപ് പറഞ്ഞു. കെ. സുരേന്ദ്രനും വി....

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ഫഡ്‌നാവിസ്; സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു

മുബൈ: ബി ജെ പി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രി ആയേക്കും എന്ന് സൂചന. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ എൻഡിഎയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . ഏകനാത് ഷിന്‍ഡെ വീണ്ടും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.