ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കൂടുതൽ വിവരങ്ങൾ

തൊടുപുഴ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ഏറ്റവും പുതിയ സിനിമയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ സെറ്റിൽ അപകടം നടന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചിത്രീകരണ സമയത്ത് ആണ് സംഭവം നടക്കുന്നത്. താരങ്ങൾ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിനടുത്തുള്ള ഇലക്ട്രിസിറ്റി പോസ്റ്റിൽ ചെന്നിടിക്കുകയായിരുന്നു.

സിനിമയുടെ ചിത്രീകരണം ഇപ്പോൾ തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ഇവിടെ നിന്നുമാണ് വളരെ വേദനാജനകമായ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്. വാഹനത്തിന് വേഗത വളരെ കുറവായിരുന്നു. ഇതുകൊണ്ട് വലിയ ഒരു ദുരന്തമാണ് ഒഴിവായത്. ആർക്കും സാരമായ പരുക്കുകൾ ഇല്ല എന്നാണ് റിപ്പോർട്ട്. സ്പീഡ് അധികം ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഇല്ലാതാക്കിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

അതേസമയം, ജസ്പാൽ ഷണ്മുഖൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ എൻ ശിവൻകുട്ടി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മൈന ക്രിയേഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. ഗായത്രി അശോകൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. എന്തായാലും താരങ്ങൾക്ക് ഒന്നും തന്നെ അപകടമില്ല എന്ന് അറിയാൻ സാധിച്ചതിൽ പ്രേക്ഷകർ വളരെ സന്തോഷവാന്മാരാണ്. സിനിമയുടെ റിലീസിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ എല്ലാവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News