24.8 C
Kottayam
Monday, June 8, 2026

സ്വര്‍ണം ചിരണ്ടിയിട്ട കാപ്പി; വീഡിയോയുമായി ഷെഫ് സുരേഷ് പിള്ള

Must read

കൊച്ചി:ഷെഫ് സുരേഷ് പിള്ളയെ അറിയാത്ത മലയാളികള്‍ കാണില്ല. അത്രമാത്രം ഏവര്‍ക്കും സുപരിചിതനാണ് ഇദ്ദേഹം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഷെഫ് സുരേഷ് പിള്ള. ഭക്ഷണവും സൗഹൃദങ്ങളുമെല്ലാം തന്നെയാണ് സോഷ്യല്‍ മീഡിയയിലും ഷെഫിന്‍റെ ഇഷ്ടവിഷയങ്ങള്‍.

ഇപ്പോഴിതാ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. സ്വര്‍ണം ചിരണ്ടിയിട്ട കാപ്പി കഴിക്കുന്ന വീഡിയോ ആണ് ഷെഫ് പങ്കുവച്ചിരിക്കുന്നത്. ചിലരെങ്കിലും നേരത്തെ തന്നെ ഇങ്ങനെയൊരു സ്പെഷ്യല്‍ കാപ്പിയെ കുറിച്ച് കേട്ടിരിക്കും. എന്നാല്‍ പലര്‍ക്കും ഇതൊരു പുത്തൻ അറിവായിരിക്കും. 

അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ വച്ചാണ് ഷെഫ് സുരേഷ് പിള്ള ഈ സവിശേഷമായ കാപ്പി കഴിച്ചിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണമാണത്രേ ഇതില്‍ ഗ്രേറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. വീഡിയോയിലാണെങ്കില്‍ വലിയൊരു കപ്പ് കാപ്പിയും അതിനകത്ത് സ്വര്‍ണത്തരികളും വ്യക്തമായി കാണാം. കാഴ്ചയ്ക്ക്  തന്നെ സംഗതി ഏറെ കൗതുകം പകരുന്നതാണ്. 

വ്യത്യസ്തവും പുതുമയുള്ളതുമായ മറ്റ് പല ഡിസോര്‍ട്ടുകള്‍ക്കൊപ്പമാണ് സ്വര്‍ണം ചേര്‍ത്ത കാപ്പിയും വച്ചിരിക്കുന്നത്. എന്നാല്‍ ‘സ്വര്‍ണക്കാപ്പി’യുടെ എടുപ്പ് വേറൊന്നിനും ഇല്ല. വീഡിയോയില്‍ ഇത് കഴിച്ചുകൊണ്ട് ഇതെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട് ഷെഫ്. രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

- Advertisement -

‘അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിലെ 24 കാരറ്റ് സ്വര്‍ണം ചിരണ്ടിയിട്ട കാപ്പി…! ഇത് കുടിച്ചിട്ട് നാട്ടിലേക്ക് യാത്ര ചെയ്യാനിരുന്നതാണ്. പേടിച്ചിട്ട് യാത്ര രണ്ട് ദിവസത്തേക്ക് നീട്ടി… ഇനിയെങ്ങാനും നാട്ടിലെ എയര്‍പോട്ടില്‍ കീ കീ അടിച്ചാലോ..’- ഇതായിരുന്നു ഷെഫിന്‍റെ അടിക്കുറിപ്പ്.

- Advertisement -

 

പതിവുപോലെ നിരവധി പേരാണ് പ്രിയപ്പെട്ട ഷെഫിന്‍റെ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നതും കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നതും. രസകരമായ കമന്‍റുകള്‍ക്ക് അതുപോലെ തന്നെ രസകരമായ മറുപടികളും ഷെഫ് നല്‍കിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week