നടൻ ആര്യയാണെന്ന വ്യാജേന യുവതിക്ക് വിവാഹവാഗ്ദാനം നൽകി 70 ലക്ഷത്തോളം തട്ടിയെടുത്തു; യുവാക്കൾ അറസ്റ്റിൽ

ചെന്നൈ: തെന്നിന്ത്യൻ നടൻ ആര്യയെന്ന വ്യാജേന യുവതിയെ വിവാഹവാഗ്ദാനം നൽകി പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ മുഹമ്മദ് അർമാൻ,ഹുസൈൻ ബായി എന്നിവരാണ് അറസ്റ്റിലായത്.ജർമനിയിൽ താമസിക്കുന്ന ശ്രീലങ്കൻ തമിഴ് യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.

സമൂഹമാധ്യമത്തിൽ ആര്യയായി ചമഞ്ഞ് യുവതിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്ത ശേഷം 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

നേരത്തെ, നടൻ ആര്യ വിവാഹ വാഗ്ദാനം നൽകി തന്നെ പറ്റിച്ചു എന്ന് ആരോപിച്ച് യുവതി സെൻട്രൽ ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നു. പിന്നാലെ ആര്യയെ വിളിച്ചുവരുത്തിയ പോലീസ് വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു.

എന്നാൽ കേസിൽ നിരപരാധിയാണെന്നും തനിക്ക് ഇതേകുറിച്ച് ഒന്നും അറിയില്ലെന്നും ആയിരുന്നു ആര്യയുടെ മൊഴി. ഇതോടെയാണ് യുവതിയെ ബന്ധപ്പെട്ട ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. ഇതോടെയാണ് പ്രതികൾ വലയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News