CrimeKeralaNews

സിനിമയില്‍ അവസരം വാദ്ഗാനം,യുവനടിയിൽ നിന്ന് 27 ലക്ഷം തട്ടി, ലൈംഗിക സന്ദേശങ്ങൾ അയച്ചു; ചലച്ചിത്ര നിർമാതാവ് അറസ്റ്റിൽ

കൊച്ചി: സിനിമയിൽ നായികയാക്കാം എന്നു വാഗ്ദാനം നൽകി യുവ നടിയിൽ നിന്നു 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിർമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ. ഷക്കീറിനെയാണു (46) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 

തമിഴ് സിനിമയിൽ നായികയാക്കാം എന്നു പറഞ്ഞു കടമായി പണം കൈപ്പറ്റി പിന്നീട് തിരിച്ചു നൽകാതിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: സിനിമ നിർമാതാവായ പ്രതി തൃക്കാക്കര സ്വദേശിയായ യുവ നടിയെ നായികയാക്കി ‘രാവണാസുരൻ’ എന്ന തമിഴ് സിനിമ നിർമിക്കാൻ തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കുറച്ചു ദിവസങ്ങൾക്കകം സാമ്പത്തിക പ്രയാസമുണ്ടെന്നും അതു മൂലം ഷൂട്ടിങ് മുടങ്ങുമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു.

തുടർന്നു ഷൂട്ടിങ് മുടങ്ങാതിരിക്കാൻ 4 മാസത്തിനുള്ളിൽ തിരികെ നൽകാമെന്നു കരാർ എഴുതി പല തവണകളിലായി 27 ലക്ഷം രൂപ യുവതി ഇയാൾക്കു നൽകി. പിന്നീട് ഇവരെ സിനിമയിൽ നിന്ന് ഒഴിവാക്കി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആദ്യം 4 ചെക്കുകൾ നൽകിയെങ്കിലും പണമില്ലാതെ മടങ്ങി.

ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും കരാർ കാലാവധി കഴിയുകയും ചെയ്തപ്പോൾ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button