മലപ്പുറം: എം.സി കമറുദ്ദീന്‍ എം.എല്‍.എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ നടപടികളുമായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം.സെപ്റ്റംബര്‍ 30നകം എം.എല്‍.എയുടെ നിക്ഷേപങ്ങളും ബാധ്യതകളും സംബന്ധിച്ച് ലീഗ് നേതൃത്വം കണക്കെടുക്കും. കമറുദ്ദീനെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ നീക്കി. കാസര്‍കോട്ടെ ലീഗ് നേതാക്കളുമായി ചര്‍ച്ച ചെയ്താണ് തീരുമാനമുണ്ടായത്.ആറ് മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്ന് കമറുദ്ദീനോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായതായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News