24 C
Kottayam
Thursday, June 4, 2026

കുറഞ്ഞ വിലക്ക് സ്വർണവും ഐ ഫോണും; ലക്ഷങ്ങളുടെ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന കണ്ണൂരുകാരി ഷമീമ പിടിയിൽ

Must read

കണ്ണൂർ: വിദേശത്ത് നിന്നും കൊണ്ട് വന്ന സ്വർണാഭരണങ്ങൾ കുറഞ്ഞ് വിലക്ക് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കണ്ണൂർ കണ്ണാപുരം കടവിന്റവിടത്ത് വീട്ടിൽ ഷമീമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കണ്ണൂർ ടൗൺ പോലീസ് മാസങ്ങളായി ഒളിവിലായിരുന്ന ഷമീമയെ പിടികൂടിയത്.

കണ്ണൂർ ചാലാട് സ്വദേശിയായ തുഷാർ ടി.കെ നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 10 ലക്ഷത്തിലേറെ രൂപയാണ് പരാതിക്കാരനിൽ നിന്നും ഷമീമ തട്ടിയത്. മലേഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ ഐ ഫോൺ എത്തിച്ച് നൽകാമെന്ന് പറഞ്ഞും പ്രതി പണം തട്ടി. കിഡ്‌നി മാറ്റി വെക്കാനെന്ന വ്യാജേന കണ്ണൂർ സ്വദേശിനിയിൽ നിന്നും പണം തട്ടിയ കേസിലെ പ്രതിയായിരുന്നു ഷമീമ.

- Advertisement -

2023ൽ ജിബിജി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ പരാതിക്കാരനായ തുഷാർ 12 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ ലാഭ വിഹിതം നൽകാമെന്ന് വാഗ്‌ദാനത്തിലായിരുന്നു പണം നിക്ഷേപിച്ചത്. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലാഭമോ, മുതലോ തിരിച്ച് നൽകാൻ സ്ഥാപനത്തിനായില്ല. ജിബിജി നിധി ലിമിറ്റഡിൽ പണം നിക്ഷേപിച്ച് നിരവധി പേർ തട്ടിപ്പിനിരയായിരുന്നു.

- Advertisement -

പള്ളിക്കുന്ന് ചാലാട് ഒരു അപ്പാർട്ട്മെന്റിലായിരുന്നു പരാതിക്കാരൻ താമസിച്ചിരുന്നത്. ഇതേ അപ്പാർട്ട്മെന്റിൽ താമസക്കാരിയായിരുന്നു കേസിലെ മുഖ്യ പ്രതി ഷമീമ. ഭർത്താവിന് മലേഷ്യയിൽ ജൂവലറി ബിസ്സിനസ്സ് ആണെന്നായിരുന്നു ഷമീമ പരാതിക്കാരനോട് പറഞ്ഞിരുന്നത്.

- Advertisement -

5 ലക്ഷം രൂപ നൽകിയാൽ ജിബിജി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച തുക മുഴുവൻ തിരിച്ചെടുക്കൻ സഹായിക്കാമെന്നായിരുന്നു വാഗ്‌ദാനം. ഇതിനായി 5 ലക്ഷം രൂപയും ഇവർ കൈപ്പറ്റി. പഴയങ്ങാടിയിൽ ജി ഗോൾഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥായാണെന്നും ഷമീമ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

ഭർത്താവിന് മലേഷ്യയിൽ സ്വർണത്തിന്റെ ബിസിനസ്സ് ആയിരുന്നതിനാൽ കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ എത്തിച്ച് നൽകാമെന്നും ഇതിനായി 10 ലക്ഷം രൂപ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടു. പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടും 10 ലക്ഷം രൂപ കൈക്കലാക്കിയത്.

മലേഷ്യയിൽ ഐ ഫോണിന് നികുതി കുറവാണെന്നും നാട്ടിൽ കിട്ടുന്നതിനേക്കാൾ വലിയ ലാഭത്തിൽ പ്രീമിയം ഫോണുകൾ ലഭിക്കുമെന്നും ഷമീമ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുറഞ്ഞ നിരക്കിൽ ഐ ഫോൺ പ്രോ മാക്സ് എന്ന മോഡൽ നൽകാമെന്നായിരുന്നു വാഗ്ദാനം. ഒന്നര ലക്ഷത്തോളം രൂപയായിരുന്നു ഫോണിന്റെ വില. എന്നാൽ ഇത് കുറഞ്ഞ നിരക്കിൽ എത്തിച്ച് നൽകാമെന്ന പേരിൽ 30,000 രൂപയും കൈപ്പറ്റി.

എന്നാൽ ഫോണും, സ്വർണാഭരണങ്ങളും ആവശ്യപ്പെട്ട് പല തവണ ഷമീമയെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. കുറഞ്ഞ വിലയ്ക്ക് മലേഷ്യയിൽ നിന്നും സ്വർണാഭരണങ്ങൾ കൊണ്ടുവന്ന് നൽകാമെന്ന പേരിൽ നിരവധി പേരെ പ്രതി തട്ടിപ്പിനിരയാക്കിയതായാണ് സൂചന.

കിഡ്‌നി മാറ്റി വെക്കാനെന്ന വ്യാജേന കണ്ണൂർ സ്വദേശിനിയിൽ നിന്നും പണം തട്ടിയ കേസിലെ പ്രതിയായിരുന്നു ഷമീമ. 2023ലായിരുന്നു ഈ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ ഷമീമ തട്ടിപ്പ് തുടരുകയായിരുന്നു. ഈ കാലയളവിലാണ് പരാതിക്കാരനായ തുഷാർ തട്ടിപ്പിനിരയാകുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 318(4) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കണ്ണൂർ ടൗൺ പോലീസ് എസ്ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week