CrimeKeralaNews

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; നടത്തിപ്പുകാരന്‍ പിടിയില്‍, പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

കോഴിക്കോട്: കുന്ദമംഗലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ട്രസ്റ്റ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍. കേസില്‍ അന്വേഷണം നടക്കവേ പൂവാട്ടുപറമ്പ് സ്വദേശി ബഷീറാണ് കോഴിക്കോട് പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. കുന്ദമംഗലം സ്റ്റേഷനില്‍ മാത്രം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് ബഷീറിനെതിരെ നാല് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

വെള്ളന്നൂര്‍ കേന്ദ്രീകരിച്ച് ബഷീറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന അനാഥാലയത്തിന്റെ മറവിലാണ് പീഡനങ്ങള്‍ നടന്നത്. മലപ്പുറം സ്വദേശിനായ പെണ്‍കുട്ടിയെ പൂവാട്ടുപറമ്പിലും വെള്ളന്നൂരിലും താമസിപ്പിച്ചിരുന്ന സമയം ബഷീര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അനാഥാലയത്തിലെ മറ്റൊരു അന്തേവാസിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബഷീറിനെതിരെ കൂടുതല്‍ പരാതി ഉയര്‍ന്നത്. സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തിയതിനും ആക്രമിച്ചതിനും കുന്ദമംഗലം സ്റ്റേഷനില്‍ മാത്രം മറ്റ് മൂന്ന് കേസുകളില്‍ കൂടി ബഷീര്‍ പ്രതിയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മെഡിക്കല്‍ കോളജ് സ്റ്റേഷനിലും ബഷീറിനെതിരെ കേസുണ്ട്. പരാതി ഉയര്‍ന്നതിന് പിന്നാലെ ബഷീര്‍ ഒളിവില്‍ പോകുകയായിരുന്നു. ബംഗലൂരു, മൈസൂരു എന്നിവിടങ്ങളില്‍ ഒളിച്ചുകഴിയുകയായിരിന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന മട്ടില്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ച് വിവിധ തട്ടിപ്പുകള്‍ നടത്തിയെന്നും പരാതിയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button