തിരുപ്പൂരില്‍ വൈരമുത്തുവിന് നേരെ ചെരിപ്പേറ്; യുവതി പിടിയില്‍

തിരുപ്പൂരില്‍ വൈരമുത്തുവിന് നേരെ ചെരിപ്പേറ്; യുവതി പിടിയില്‍

തിരുപ്പൂര്‍: തിരുപ്പൂരില്‍ ഗാനരചയിതാവ് വൈരമുത്തുവിനു നേരെ ചെരിപ്പേറ്. കൊങ്കു കലാ സാഹിത്യ സാംസ്‌കാരിക ഫെഡറേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ചെരിപ്പേറുണ്ടായത്. സംഭവത്തില്‍ ചെരിപ്പെറിഞ്ഞ യുവതിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. തിരുപ്പൂര്‍ കലക്ടറേറ്റിനു മുന്നില്‍ വൈരമുത്തുവിനു നല്‍കിയ സ്വീകരണത്തിനിടയിലായിരുന്നു ചെരിപ്പേറ്. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സ്ഥലത്തു നേരിയ സംഘര്‍ഷത്തിനു കാരണമായി.

കലക്ടറേറ്റില്‍ പരാതി നല്‍കാനെത്തിയ ജയ എന്ന യുവതി നേരത്തെ നല്‍കിയ പരാതികളില്‍ നടപടിയില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയില്‍ അവിടെയെത്തിയ വൈരമുത്തുവിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയവര്‍ക്കിടയിലേക്കു ചെരിപ്പെറിയുകയായിരുന്നു എന്നാണു പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നു മനസ്സിലായത്. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News