ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ ഇന്നു മുതല്‍ മാറ്റം

കൊച്ചി: കേരളത്തിലോടുന്ന ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. വഞ്ചിനാട് എക്‌സ്പ്രസ്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി, ജനശതാബ്ദി, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും.

കോട്ടയം പാത ഇരട്ടിപ്പിക്കല്‍ തീരുന്ന മുറയ്ക്ക് വഞ്ചിനാട് എക്‌സ്പ്രസും 10നു മുമ്പ് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയില്‍വേ അറിയിച്ചു.മൈസൂരു കൊച്ചുവേളി എക്‌സ്പ്രസ് രാവിലെ 9.15നും ബാനസവാടി കൊച്ചുവേളി ഹംസഫര്‍ 9.25നും കൊച്ചുവേളിയില്‍ എത്തും. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി രാത്രി 8.50ന് എറണാകുളം ജംക്ഷനില്‍ എത്തും.

തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംക്ഷനിലും 12.55നു കോഴിക്കോട്ടും എത്തിച്ചേരും. നിലമ്പൂര്‍ കോട്ടയം എക്‌സ്പ്രസ് രാത്രി 7.55ന് എറണാകുളം ടൗണിലും 10.10നു കോട്ടയത്തും എത്തും. തിരുനെല്‍വേലി പാലക്കാട് പാലരുവി രാവിലെ 9.15ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News