24.1 C
Kottayam
Friday, June 5, 2026

കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം, പുതിയ സമയക്രമം അറിയാം  

Must read

തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. മൺസൂൺ കാല സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ഒക്ടോബർ 31 വരെ പുതിയ സമയക്രമത്തിലാകും ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളം നിസാമുദ്ധീൻ മംഗള രാവിലെ 10.40 ന് സർവീസ് ആരംഭിക്കും. എറണാകുളം അജ്മീർ മരുസാഗർ എക്സ്പ്രസ് വൈകീട്ട് 6.50 നാകും പുറപ്പെടുക.

തിരുവനന്തപുരം -നിസാമുദ്ധീൻ രാജധാനി എക്സ്പ്രസുകൾ ഉച്ചയ്ക്ക് 2.30നും രാത്രി പത്തിനും സർവീസ് ആരംഭിക്കും. തിരുനെൽവേലി ജാം നഗർ എക്പ്രസ് രാവിലെ 5.15നും കൊച്ചുവേളി ഗോഗ്‍നഗർ ഋഷികേശ് എക്സ്പ്രസ് രാവിലെ 4.50 നും സർവീസ് തുടങ്ങും. കൊച്ചുവേളി ലോക്മാന്യ തിലക് ഗരീബ് രഥ് രാവിലെ 7.45ന് പുറപ്പെടും. 

- Advertisement -

ട്രെയിൻ സമയമറിയാം 

  1. എറണാകുളം ജംക്‌ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളത്തു നിന്നു രാവിലെ 10.40നു പുറപ്പെടും
  2. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) ഉച്ചയ്ക്ക് 2.30നു പുറപ്പെടും
  3. തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ (22653) വെള്ളിയാഴ്ച രാത്രി 10നു തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. 
  4. എറണാകുളം – അജ്മേർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) ഞായർ വൈകിട്ട് 6.50ന് എറണാകുളത്തുനിന്നു പുറപ്പെടും. 
  5. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുനെൽവേലിയിൽനിന്നു ജാംനഗറിലേക്കുള്ള (19577) ട്രെയിൻ രാവിലെ 5.15നു പുറപ്പെടും . 
  6. വെള്ളിയാഴ്ചകളിൽ കൊച്ചുവേളിയിൽനിന്നു ഋഷികേശിലേക്കുള്ള ട്രെയിൻ (22659 ) രാവിലെ 4.50നു പുറപ്പെടും
  7. വ്യാഴം, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നുള്ള ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് രാവിലെ 7.45നു പുറപ്പെടും 
  8. തിരുവനന്തപുരം – മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. രാവിലെ 9.15 തന്നെ സർവീസ് തുടങ്ങും. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week