തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പും നൽകി. തിങ്കളാഴ്ച എറണാകുളത്ത് മഞ്ഞ മുന്നറിയിപ്പും നൽകി.
ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമായി ശ്രീലങ്കൻ തീരത്തിനുസമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ തെക്കൻ തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാവുന്നതിനാൽ 19 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News