25.5 C
Kottayam
Friday, June 5, 2026

ചമ്പായ് സോറന്‍ രാജിവെച്ചു; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തി ഹേമന്ത് സോറന്‍

Must read

റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ ജെ എം എം മേധാവി ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്തി. നിലവിലെ മുഖ്യമന്ത്രി ചമ്പായ് സോറന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ഇന്ത്യാ സഖ്യ എംഎല്‍എമാരും നേതാക്കളും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമായത്.

ഭരണസഖ്യത്തിന്റെ 47 എംഎല്‍എമാര്‍ ഹേമന്ത് സോറനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇന്ത്യാ ബ്ലോക്കിന്റെ യോഗം ചേര്‍ന്നിരുന്നു. ജൂണ്‍ 28 നാണ് ഹേമന്ത് സോറന് ഹൈക്കോടി ജാമ്യം അനുവദിച്ചത്. അഞ്ച് മാസക്കാലം ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലായിരുന്നു ഹേമന്ത് സോറന്‍. ഇത് മൂന്നാം തവണയാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

2000-ല്‍ ബീഹാറില്‍ നിന്ന് വേര്‍പെടുത്തിയ ജാര്‍ഖണ്ഡിന്റെ 13-ാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. അതേസമയം യുപിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായും ജെഎംഎം വര്‍ക്കിങ് പ്രസിഡന്റായും ചമ്പായി സോറന് പുതിയ ചുമതല നല്‍കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ മൂന്നാം നമ്പറായി കണക്കാക്കപ്പെടുന്ന ചമ്പായ് സോറന്‍ ഷിബു സോറന്റെ അടുത്ത അനുയായികളിലൊരാളായിരുന്നു.

ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 2 നാണ് ചമ്പായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറന്റെ സഹോദരന്‍ ബസന്ത്, ഭാര്യ കല്‍പ്പന എന്നിവരെ കൂടാതെ കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡ് ഇന്‍ചാര്‍ജ് ഗുലാം അഹമ്മദ് മിറും സംസ്ഥാന പ്രസിഡന്റ് രാജേഷ് താക്കൂറും ഇന്ത്യാ ബ്ലോക്കിന്റെ യോഗത്തില്‍ പങ്കെടുത്തു.

- Advertisement -

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്നെ മുഖ്യമന്ത്രിയാക്കുകയും സംസ്ഥാനത്തിന്റെ ചുമതല എനിക്ക് ലഭിക്കുകയും ചെയ്തു. ഹേമന്ത് സോറന്‍ തിരിച്ചെത്തിയതിന് ശേഷം ഞങ്ങളുടെ സഖ്യം ഈ തീരുമാനമെടുത്തു. ഹേമന്ത് സോറനെ ഞങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. ഇപ്പോഴിതാ, ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുന്നു,’ സ്ഥാനമൊഴിഞ്ഞതിന് ശേഷം ചമ്പായ് സോറന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- Advertisement -

അതേസമയം എപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന ചോദ്യത്തിന്, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. അതിനിടെ ജെ എം എമ്മിനെതിരെ ബി ജെ പി രംഗത്തെത്തി. കുടുംബാധിപത്യമാണ് ജെ എം എം പിന്തുടരുന്നത് എന്നും സോറന്‍ കുടുംബത്തിന് പുറത്തുള്ള ഗോത്ര നേതാക്കള്‍ താല്‍ക്കാലിക തിരഞ്ഞെടുപ്പുകള്‍ മാത്രമായിരിക്കുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി പറഞ്ഞു.

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്. 81 അംഗ നിയമസഭയില്‍ നിലവില്‍ ഇന്ത്യാ സഖ്യത്തിന് 47 എം എല്‍ എമാരുടെ പിന്തുണയുണ്ട്. ജെ എം എം (27), കോണ്‍ഗ്രസ് (18), ആര്‍ ജെ ഡി (1) സി പി ഐ എം എല്‍ (1) എന്നിങ്ങനെയാണ് ഇന്ത്യ സഖ്യത്തിന്റെ കക്ഷിനില. മറുവശത്ത് എന്‍ ഡി എയില്‍ ബി ജെ പിക്ക് (24), എ ജെ എ സ് യുവിന് (3), എന്‍ സി പിക്ക് (1) എന്നിങ്ങനെയാണ് സീറ്റ് നില. സഭയിലെ നാല് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week