തൃശൂര്‍: ശനിയാഴ്ച രാത്രി 9 മുതല്‍ ആറ് ദിവസത്തേക്ക് ചാലക്കുടി പുഴക്കു കുറുകെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. ചാലക്കുടി ദേശീയ പാതയില്‍ മുരിങ്ങൂര്‍ – കൊരട്ടി – ചിറങ്ങര അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപണികള്‍ക്കും ഭാര പരിശോധന നടത്തുന്നതിനുമായാണ് ഗതാഗത നിരോധനം. ഇതോടൊപ്പം പഴയ പാലത്തിലെ ബെയറിങ് മാറ്റുന്നതടക്കമുള്ള അറ്റകുറ്റപണികളും നടത്തും.
ഈ സാഹചര്യത്തില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. ഗതാഗത നിയന്ത്രണത്തിനായി 10 പൊലീസ് ഉദ്യോഗസ്ഥര്‍, 10 ട്രാഫിക് വാര്‍ഡന്‍മാര്‍, 5 സായുധ പൊലീസ് സേനാംഗങ്ങള്‍, 2 ഹോം ഗാര്‍ഡുകള്‍ എന്നിവരെ നിയോഗിക്കും. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ പ്രവര്‍ത്തിച്ചു വരുന്ന കണ്‍ട്രോള്‍ റൂമും ഹൈവേ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും പ്രദേശത്തുണ്ടാകും.
പഴയപാലം അടച്ചിടുന്ന സാഹചര്യത്തില്‍ കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങള്‍ ഓരോ വരി വീതം കടത്തിവിടും. ഗതാഗത കുരുക്ക് ഒഴിവാക്കാനായി തൃശൂര്‍ ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കോട്ടമുറിയില്‍ നിന്നു തിരിഞ്ഞ് സാജോ നഗര്‍, പാറക്കൂട്ടം, കിന്‍ഫ്ര, കോനൂര്‍, പെരുമ്പി വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും. എറണാകുളം ഭാഗത്തു നിന്നു തൃശൂരിലേക്ക് വരുന്ന വാഹനങ്ങളെ ചിറങ്ങര മേല്‍പ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂര്‍ വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി എച്ച് ഇബ്രാഹിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി വിപുലമായ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Traffic will be completely prohibited on the old Chalakudy bridge for six days starting Saturday at 9 PM. The closure is due to the construction of underpasses at Muringoor, Koratty, and Chirangara on the national highway, along with repair works including the replacement of bearings and load testing of the bridge. Commuters are advised to follow traffic diversions and plan their journeys accordingly to avoid congestion


