ചാലക്കുടിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു; ഇരുവാഹനങ്ങളും കത്തിനശിച്ചു

ചാലക്കുടിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു; ഇരുവാഹനങ്ങളും കത്തിനശിച്ചു

തൃശ്ശൂർ: ചാലക്കുടിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു. ചാലക്കുടി പാലത്തിനുസമീപം ദേശീയപാതയിലാണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് പിക്കപ്പിനടിയിലേക്ക് ഇടിച്ചുകയറിയതിനു പിന്നാലെ തീപ്പിടിക്കുകയായിരുന്നു. ബൈക്കും വാനും കത്തിനശിച്ചു. 

മലപ്പുറത്തുനിന്ന് ആയുർവേദ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ കൊച്ചി ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ചാലക്കുടി അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

A major accident occurred on the National Highway near the Chalakudy bridge when a pickup van and a motorcycle collided, causing both vehicles to catch fire. The motorcycle reportedly crashed underneath the pickup van, triggering the blaze that completely gutted both vehicles. The motorcyclist sustained injuries and has been shifted to a nearby hospital for treatment.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News