25.6 C
Kottayam
Thursday, June 4, 2026

മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവം; പ്രതികള്‍ പിടിയില്‍: അറസ്റ്റിലായത് നിരവധി ലഹരി മരുന്നു കേസുകളിലെ പ്രതികള്‍

Must read

ഫറോക്ക്: മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ പ്രതികളായ യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ആതവനാട് സ്വദേശി അനൂപ് സല്‍മാന്‍ (40), ആലുവ മാറമ്പള്ളി സ്വദേശി ശ്രീക്കുട്ടന്‍ (28) എന്നിവരാണു പിടിയിലായത്. സ്‌കൂട്ടറിലെത്തിയ ഇരുവരും ചേര്‍ന്ന് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച് കടന്ന് കളയുക ആയിരുന്നു.

കഴിഞ്ഞ മാസം 24നായിരുന്നു മാല മോഷ്ടിച്ചത്. പെരുമുഖം കുറ്റിയില്‍ പുല്ലൂര്‍ വീട്ടില്‍ ശ്രീനിവാസന്റെ ഭാര്യ പ്രബിതയുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് പ്രതികള്‍ പൊട്ടിച്ചുകൊണ്ട് ഓടിയത്. തുടര്‍ന്ന് പ്രബിത പോലിസില്‍ പരാതി നല്‍കി. പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒഡീഷയില്‍ പോയി കഞ്ചാവ് കൊണ്ടുവരാന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണു പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നിരവധി ലഹരിമരുന്നു കേസുകളില്‍ പ്രതികളാണ് ഇരുവരും.

സംഭവദിവസം തന്നെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ക്രൈം സ്‌ക്വാഡിന് പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ പറ്റി സൂചന ലഭിച്ചിരുന്നു. വാഹനം തൃശൂര്‍ ജില്ലയിലെ നെടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയതായി വ്യക്തമാവുകയും അന്വേഷണം ജില്ലയ്ക്കു പുറത്തേക്കു വ്യാപിപ്പിക്കുകയും ചെയ്തു. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതികളെ പറ്റിയുള്ള അന്വേഷണത്തിലാണു പതിനേഴോളം കേസുകളുള്ള ശ്രീക്കുട്ടനിലേക്കും അഞ്ച് കേസുള്ള അനൂപ് സല്‍മാനിലേക്കും എത്തിയത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങി സ്ത്രീകളെ പിന്തുടര്‍ന്നു മാലപൊട്ടിച്ചു കടന്നുകളയുന്നതാണു പ്രതികളുടെ രീതി. സ്വര്‍ണ്ണം വിറ്റുകിട്ടുന്ന പണം ആര്‍ഭാടജീവിതത്തിനും ലഹരിക്കുമായാണു പ്രതികള്‍ ഉപയോഗിച്ചിരുന്നത്. പ്രതി അനൂപ് സല്‍മാന്‍ മേയില്‍ ജയിലില്‍ നിന്ന് ഇറങ്ങിയയാളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

Popular this week