ന്യൂഡല്‍ഹി: ഐ.ടി നിയമം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. ഐടി നിയമങ്ങള്‍ പാലിക്കുക അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയാറാവുകയെന്നാണ് കേന്ദ്രത്തിന് മുന്നറിയിപ്പ്.
നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്‍കുന്നു. വീഴ്ച വരുത്തിയാല്‍ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുളള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുള്ള അനന്തരനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ കേന്ദ്രം വ്യക്തമാക്കുന്നു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ ഇന്ന് ബ്ലു ടിക്ക് വെരിവിക്കേഷന്‍ ബാഡ്ജ് നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രം തിടുക്കത്തില്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.