28.2 C
Kottayam
Friday, June 5, 2026

സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കില്ല; യാത്രാ മാർഗനിർദേശം പുതുക്കി കേന്ദ്രം

Must read

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗനിർദ്ദേമാണ് പുതുക്കിയത്.

ര​ണ്ടു ഡോ​സ് വാ​ക്സീ​നും സ്വീ​ക​രി​ച്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന വേ​ണ്ട. ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി​മു​ത​ൽ പി​പി​ഇ കി​റ്റ് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും പു​തി​യ നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ക്വാറന്‍റൈൻ, ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്‍റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് 3,26,03,188 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,988 പേർ കൂടി രോഗമുക്തി നേടിയതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,44,899 ആയി.

- Advertisement -

അതേസമയം പുതിയ കേസുകളിൽ 67 ശതമാനവും കേരളത്തിന് നിന്നാണ്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാറിന്റെ കർശന നിർദേശം. രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.

- Advertisement -

രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് മറ്റു സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇപ്പോൾ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week