തെക്കൻ അറബിക്കടൽ ന്യൂനമർദം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .കാലാവർഷത്തിന് മുന്നൊരുക്കമായി അറബിക്കടൽ സജീവമാകാൻ തുടങ്ങി.പടിഞ്ഞാറു നിന്നും കിഴക്കു ഭാഗത്തേക്ക് സഞ്ചരിക്കുന്ന ആഗോള മഴപ്പാത്തി (എംജെഒ) അറബികടലിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ തുടങ്ങിയതോടെ കേരളത്തിൽ വേനൽമഴ വീണ്ടും വ്യാപകമായി.
മേയ് 14 ഓടെ തെക്കുകിഴക്കൻ അറബികടലിൽ സീസണിലെ രണ്ടാമത്തെ ന്യുനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. ന്യുനമർദം ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായി മാറി ഇന്ത്യൻ തീരത്തു നിന്ന് അകന്ന് ഗൾഫ് മേഖലയിലേക്കു പോകാനുള്ള സാധ്യത പ്രവചിക്കുന്നു.
കേരളത്തിൽ ന്യുനമർദ സ്വാധീനം വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തമാകൂ.ഇടുക്കി ജില്ലയിൽ ഇന്നും നാളെയും ശക്തമായ മഴക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.14 ന് തിരുവനന്തപുരത്ത് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.