33.9 C
Kottayam
Monday, April 29, 2024

നാടും കടന്ന് കോവിഡ് വ്യാപനം കാടുകളിലേക്കും ; ആദിവാസി ഊരുകളിലും രോഗികൾ പെരുകുന്നു

Must read

വയനാട്: നാടും കടന്ന് കോവിഡ് വ്യാപനം കാടുകളിലേക്കും പടരുന്നു.വയനാട്ടിലെ ആദിവാസി കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു.ഇതരസംസ്ഥാനങ്ങളില്‍ നിന്നും മദ്യമെത്തിച്ച്‌ കോളനികളില്‍ വിതരണം ചെയ്യുന്ന സംഘം കോവിഡ് പരത്തുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിഗമനം.അതിര്‍ത്തിയിലെ ആദിവാസികോളനികളില്‍ മദ്യം വില്‍ക്കുന്ന സംഘം ലോക്ഡൗണിനിടെയും രഹസ്യമായി കോളനികളിലെത്തി വിതരണം ചെയ്യുന്നു.

പ്രതിരോധ ശേഷി കുറഞ്ഞ മനുഷ്യരാണ് കോളനികളിൽ ജീവിക്കുന്നവരിൽ ഭൂരിഭാഗവും. ഒപ്പം കുഞ്ഞുങ്ങളും. ഇത് രൂക്ഷമാകാൻ ഇടയുള്ളത് കൊണ്ട് ഭരണകൂടം അവർക്ക് മേൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്.
ഊരുകളിലെത്തി വാക്സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്.

പുറത്തിറങ്ങുമ്പോഴും കോളനിയിലുള്ളവര്‍ മാസ്ക് ധരിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മടിക്കുന്നു. ഇന്നലെ മാത്രം പത്തുകോളനികളാണ് ക്ലസ്റ്ററുകളായത്. നിലവില്‍ ആദിവാസി വിഭാഗത്തിലെ 2672 പേര്‍ ചികില്‍സയിലാണ്.പുല്‍പ്പള്ളി മുള്ളന്‍കോല്ലി പൂതാടി പഞ്ചാത്തുകളിലാണ് എറ്റവുമധികം രോഗികളുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week