KeralaNews

ബാറും റിയൽ എസ്റ്റേറ്റുമടക്കം ബിസിനസുകൾ; ഐഎംഎക്കെതിരേ കേന്ദ്ര ജി.എസ്.ടി വകുപ്പ്

കൊച്ചി: ഐ.എം.എക്കെതിരേ കേന്ദ്ര ജി.എസ്.ടി. വകുപ്പ് രംഗത്ത്. ബാറും റിയല്‍ എസ്റ്റേറ്റുമടക്കം നിരവധി വ്യവസായങ്ങള്‍ ഐ.എം.എ. നടത്തുന്നുണ്ടെന്നും ക്ലബ്ബുകള്‍ക്കുള്ള നികുതിയിളവിന് ഐ.എം.എക്ക് അര്‍ഹതയില്ലെന്നും ജി.എസ്.ടി. വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കൊച്ചിയിലെ ഐ.എം.എ. ബാറില്‍ മദ്യം പുറത്തു വിറ്റതിന്റെ ബില്ലും ജി.എസ്.ടി. വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

കേന്ദ്ര ജി.എസ്.ടി. വകുപ്പും ഐ.എം.എയുമായി ദീര്‍ഘനാളായി നികുതി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 50 കോടിയിലധികം രൂപയുടെ നികുതി ഐ.എം.എ. നല്‍കാനുണ്ടെന്നാണ് ജി.എസ്.ടിയുടെ ഏറ്റവും പ്രധാനപ്പെട്ട കേസില്‍ പറയുന്നത്. ഇതിനെതിരേ ഐ.എം.എ. ഹൈക്കോടതിയില്‍ വന്ന ഘട്ടത്തിലാണ് കേന്ദ്ര ജി.എസ്.ടി. സത്യവാങ്മൂലവുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഈ സത്യവാങ്മൂലത്തിലാണ് ഐ.എം.എക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്.

കൊച്ചി ഐ.എം.എ. ഹൗസിനോട് ചേര്‍ന്നുള്ള ബാറില്‍ നിന്ന് മദ്യം പുറത്തു വിറ്റതിന്റെ ബില്ലാണ് ജി.എസ്.ടി. ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചത്. ക്ലബ്ബില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും മദ്യം വാങ്ങിക്കൊണ്ട് പോകാന്‍ കഴിയുന്ന സാഹചര്യത്തില്‍ ക്ലബ്ബ് രജിസ്‌ട്രേഷന്‍ വച്ചുള്ള നികുതിയിളവിന് ഐ.എം.എ. എങ്ങനെ അര്‍ഹരാകുമെന്ന് ജി.എസ്.ടി. വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

ബാറിന് പുറമേ റിയല്‍ എസ്റ്റേറ്റ് ബിസിനസും ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന സംരംഭവും ഐ.എം.എ. നടത്തുണ്ടെന്നും അതില്‍ നിന്ന് വലിയ വരുമാനം നേടുന്നുണ്ടെന്നും അംഗത്വ ഫീസിന് പുറമേ വലിയ വരുമാനവും ഉണ്ടാക്കുന്ന സാഹര്യത്തില്‍ ഇതിനെല്ലാം നികുതി ബാധകമാണെന്നാണ് ജി.എസ്.ടി. വകുപ്പിന്റെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button