26 C
Kottayam
Saturday, June 6, 2026

ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട്; പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് നിർദ്ദേശം

Must read

ഡല്‍ഹി: പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്നോട്ട്. ലാറ്ററൽ എൻട്രിക്കായി നൽകിയ പരസ്യം പിൻവലിക്കാൻ യുപിഎസ്‍സി തലവന് കേന്ദ്രം നിർദേശം നൽകി. കത്തിലൂടെയാണ് നിർദ്ദേശം നൽകിയത്.

തീരുമാനം പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. എൻഡിഎ ഘടകകക്ഷികൾ ഉൾപ്പെടെ എതിർപ്പ് അറിയിച്ചതോടെയാണ് കേന്ദ്രം തീരുമാനത്തിൽ നിന്ന് മലക്കം മറിയുന്നത്. സാമൂഹിക നീതി ഉറപ്പാക്കാനാണ് തീരുമാനമെന്നും നിർദ്ദേശത്തിൽ പറയുന്നു.

യുപിഎസ്‌സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട കേന്ദ്ര സർക്കാരിന്റെ 24 മന്ത്രാലയങ്ങളിലെയും ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, തസ്തികകളിലേക്കുള്ള 45 ഒഴിവുകളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾക്ക് പുറമെ എൻഡിഎയിലെ ഘടകക്ഷികളും രം​ഗത്തെത്തി. ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്നും ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. ഇത് ഐഎഎസ് മേഖലയുടെ സ്വകാര്യവത്ക്കരണമാണെന്നും രാഹുൽ ആരോപിച്ചു.

- Advertisement -

കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ പാർട്ടി അനുകൂലിക്കുന്നില്ലെന്നായിരുന്നു മൂന്നാം മോദി സർക്കാരിൽ ഭക്ഷ്യസംസ്കരണ മന്ത്രി കൂടിയായ ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week