FeaturedNationalNews

ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമോ? നിലപാട് വ്യക്തമാക്കി കേന്ദ്രം

ഡൽഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ നിർബന്ധമാക്കില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ സ്വീകരിക്കണോ എന്നതിൽ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ പോലെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാക്‌സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

,p>കോവിഡ് മുക്തരായവര്‍ക്കും വൈറസിനെതിരേയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നത് ഉചിതമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. വാക്സിൻ സംബന്ധിച്ച് ജനങ്ങൾക്കിടയിലുണ്ടായ ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് വാക്സിനുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ ആരോ​ഗ്യ മന്ത്രി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button